ഇനി ആവര്‍ത്തിക്കില്ല, യോ യോ ടെസ്റ്റില്‍ വിശദീകരണവുമായി ബിസിസിഐ

അമ്പാട്ടി റായിഡു, ഷമി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ടീമില്‍ നിന്നും പുറത്തേക്കു പോകേണ്ടി വന്നത് പോലുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇതെന്ന് ബിസിസിഐ
ഇനി ആവര്‍ത്തിക്കില്ല, യോ യോ ടെസ്റ്റില്‍ വിശദീകരണവുമായി ബിസിസിഐ

യോ യോ ടെസ്റ്റിന് ശേഷം മാത്രമേ ഇനി വിവിധ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുകയുള്ളെന്ന് ബിസിസിഐ. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ട് അമ്പാട്ടി റായിഡു, ഷമി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ടീമില്‍ നിന്നും പുറത്തേക്കു പോകേണ്ടി വന്നത് പോലുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇതെന്ന് ബിസിസിഐ വ്യക്തമാക്കി. 

ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ എ ടീമില്‍ ഉള്‍പ്പെട്ടുവെങ്കിലും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സഞ്ജുവിനും ടീമില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിനുള്ള ടീം, ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം എന്നിവയെ ഐപിഎല്‍ മധ്യത്തോടെയായിരുന്നു പ്രഖ്യാപിച്ചത്. 

ഐപിഎല്ലിനെ തുടര്‍ന്നാണ് ആദ്യം ടീമിനെ സെലക്ട് ചെയ്തതെന്നും പിന്നീട് അവര്‍ക്ക് ഫിറ്റ്‌നസ് ടെസ്റ്റിനെ അഭിമുഖീകരിക്കേണ്ടി വന്നത്. എന്നാലത് ഇനി ആവര്‍ത്തിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കുന്നു. ഐപിഎല്ലിലെ മികച്ച പ്രകടനമായിരുന്നു റായിഡുവിന് ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ ടീമിലേക്ക് സ്ഥാനം നേടിക്കൊടുത്തത്. എന്നാല്‍ യോ യോ ടെസ്റ്റില്‍ റായിഡുവും കുടുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com