പാണ്ഡ്യയില്‍ കോഹ് ലിക്കും ശാസ്ത്രിക്കുമുള്ള വിശ്വാസം അവനെ  വളര്‍ത്തും; മുന്‍ നായകന്മാരെ ലക്ഷ്യം വെച്ച് പഠാന്‍

തന്റെ ടീം അംഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് കോഹ് ലിയിലെ ഏറ്റവും വലിയ സവിശേഷത എന്നും പഠാന്‍
പാണ്ഡ്യയില്‍ കോഹ് ലിക്കും ശാസ്ത്രിക്കുമുള്ള വിശ്വാസം അവനെ  വളര്‍ത്തും; മുന്‍ നായകന്മാരെ ലക്ഷ്യം വെച്ച് പഠാന്‍

കപില്‍ ദേവിനോട് വരെ താരതമ്യം ചെയ്തു കഴിഞ്ഞു ഹര്‍ദിക് പാണ്ഡ്യ എന്ന ഓള്‍ റൗണ്ടറെ ക്രിക്കറ്റ് ലോകം ഇതിനോടകം തന്നെ. കോഹ് ലിയുടെ വിശ്വാസം നേടിയെടുത്ത പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ തന്റേതായ ഇടവും ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യന്‍ മധ്യനിരയിലേക്ക് വരുമ്പോള്‍ പാണ്ഡ്യ ബാറ്റിങ്ങില്‍ ടീമിന് ശക്തി നല്‍കുന്നുമുണ്ട്. എന്നാല്‍ ബൗളിങ്ങില്‍ പാണ്ഡ്യ ഇനിയും പുരോഗമിക്കേണ്ടതുണ്ടെന്നാണ് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. 

ഓള്‍ റൗണ്ടര്‍ പദവിയിലേക്ക് ഉയരുന്നതിന് ഇടയിലായിരുന്നു പഠാന്റെ കരിയറിലെ വീഴ്ച. എന്നാല്‍ ഓള്‍ റൗണ്ടര്‍ സ്ഥാനം ഭംഗിയായി കൈകാര്യം ചെയ്യു്ന്ന പാണ്ഡ്യ കൂടുതല്‍ ആത്മവിശ്വാസത്തോടെ ബൗള്‍ ചെയ്യേണ്ടതുണ്ടെന്നാണ് പഠാന്‍ പറയുന്നത്. 

ദക്ഷിണാഫ്രിക്കന്‍ പര്യടനം പാണ്ഡ്യയ്ക്ക് മികച്ചതായിരുന്നില്ല. എല്ലാവര്‍ക്കും മികച്ചതാവണമെന്നില്ല. എന്നാല്‍ പാണ്ഡ്യയ്ക്കു മേല്‍ നായകന്‍ കോഹ് ലിയും കോച്ച് രവിശാസ്ത്രിയും അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണ് പാണ്ഡ്യയുടെ ഭാഗ്യമെന്ന് പഠാന്‍ പറയുന്നു. ഇവരുടെ പിന്തുണയോടെ അവസരങ്ങള്‍ പാണ്ഡ്യയ്ക്ക് ലഭിക്കുമ്പോള്‍ മികച്ച പ്രകടനങ്ങളിലേക്ക് അവനെത്താന്‍ സാധിക്കുമെന്നും പഠാന്‍ ചൂണ്ടിക്കാട്ടുന്നു. 

വിക്കറ്റ് നേടാന്‍ പാണ്ഡ്യയ്ക്ക് ഇപ്പോള്‍ സാധിക്കുന്നുണ്ട്. അവന്റെ ആത്മവിശ്വാസം കൂട്ടാനാണ് നായകന്റെ ശ്രമം. നല്ല ആത്മവിശ്വാസത്തിലേക്ക് പാണ്ഡ്യ എത്തുമ്പോള്‍ പ്രതികൂല സാഹചര്യങ്ങള്‍ ടീമിന് അനുകൂലമാക്കാന്‍ പാണ്ഡ്യയ്ക്ക് സാധിക്കും. തന്റെ ടീം അംഗങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് കോഹ് ലിയിലെ ഏറ്റവും വലിയ സവിശേഷത എന്നും പഠാന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com