ബംഗളൂരുവിനെതിരായ മത്സരത്തിന് ശേഷവും സച്ചിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല, ഡേവിഡ് ജെയിംസ് പറയുന്നു

പല വഴികളില്‍ സച്ചിന്‍ കളിക്കാര്‍ക്കും, കായിക ലോകത്തിനും വിലമതിക്കാനാവാത്തതാണെന്നും ഡേവിഡ് ജെയിംസ്
ബംഗളൂരുവിനെതിരായ മത്സരത്തിന് ശേഷവും സച്ചിന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ല, ഡേവിഡ് ജെയിംസ് പറയുന്നു

ബ്ലാസ്‌റ്റേഴ്‌സ് ടീം അംഗങ്ങളുടെ മനസാന്നിധ്യവും ആത്മവിശ്വാസവും നഷ്ടപ്പെട്ടു നില്‍ക്കുന്ന സാഹചര്യങ്ങളില്‍ സച്ചിന്‍ ഒപ്പമുണ്ടായിരുന്നതായി പരിശീലകന്‍ ഡേവിഡ് ജെയിംസ്. ക്രിക്കറ്റ് ജീവിതത്തിലെ ഓരോ അനുഭവങ്ങള്‍ ഉദാഹരണമായി എടുത്തു കാട്ടി ടീം അംഗങ്ങളെ ടീം ആഗ്രഹിക്കുന്ന മാനസികാവസ്ഥയിലേക്ക് എത്തിക്കാന്‍ സച്ചിനായിട്ടുണ്ടെന്ന് ഡേവിഡ് ജെയിംസ് പറയുന്നു. 

ടീമിനെ ശാന്തമാക്കാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. അങ്ങിനെ ടീമിനെ സച്ചിന്‍ ശാന്തമാക്കിയ ഒരു സന്ദര്‍ഭം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഓര്‍ത്തെടുക്കുന്നു. 2014ലെ ഫൈനലിലായിരുന്നു അത്. 94ാം മിനിറ്റിലെ ഗോളിലൂടെ മുംബൈയില്‍ തോല്‍വി ഏറ്റുവാങ്ങിയതിന്റെ ദേഷ്യത്തിലായിരുന്നു ഞാന്‍. എന്നാലന്ന്, 2010ലെ ഐപിഎല്‍ ഫൈനലില്‍ സ്വന്തം മണ്ണില്‍ ചൈന്നൈയോട് മുംബൈ ഫൈനലില്‍ തോറ്റ നിമിഷം എടുത്തു പറഞ്ഞ് സച്ചിന്‍ തന്നെ ആശ്വസിപ്പിക്കുകയായിരുന്നു എന്ന് ഡേവിഡ് ജെയിംസ് പറയുന്നു. 

ബംഗളൂരുവിനെതിരായ മത്സരത്തിന് ശേഷവും സച്ചിന്റെ നീക്കം അതു തന്നെയാവും. ബംഗളൂരുവിനെതിരെ ജയം പിടിച്ചതിന് ശേഷം ടീമിനെ ശാന്തമാക്കുക എന്ന ദൗത്യം സച്ചിന്‍ നിറവേറ്റും. മുന്നിലുള്ള മറ്റ് വഴികളിലേക്കായിരിക്കും സച്ചിന്‍ വിരല്‍ചൂണ്ടുക. പല വഴികളില്‍ സച്ചിന്‍ കളിക്കാര്‍ക്കും, കായിക ലോകത്തിനും വിലമതിക്കാനാവാത്തതാണെന്നും ഡേവിഡ് ജെയിംസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com