ഇടംകാലൊക്കെ അവിടെ നില്‍ക്കട്ടേ, മെസിയുമായി താരതമ്യം ചെയ്യാനും വരട്ടെ; സലയുടെ കളി ക്രിസ്റ്റ്യാനോയുടേത് പോലെയെന്ന് മുന്‍ ഇംഗ്ലീഷ് താരം

36.9 മില്യണ്‍ യൂറോയില്‍ ടീമിലേക്ക് എത്തിയ സല ലിവര്‍പൂളിന് വേണ്ടി 31 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നടത്തി കഴിഞ്ഞു
ഇടംകാലൊക്കെ അവിടെ നില്‍ക്കട്ടേ, മെസിയുമായി താരതമ്യം ചെയ്യാനും വരട്ടെ; സലയുടെ കളി ക്രിസ്റ്റ്യാനോയുടേത് പോലെയെന്ന് മുന്‍ ഇംഗ്ലീഷ് താരം

ഇടംകാല്‍ കൊണ്ട് നിരന്തരം വല ചലിപ്പിക്കുന്ന സലയെ മെസിയുമായിട്ട് താരതമ്യം ചെയ്തായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചകള്‍ ഉയര്‍ന്നത്. എന്നാല്‍ മെസിയുമായിട്ടല്ല സലയെ താരതമ്യം ചെയ്യേണ്ടതെന്നാണ് മുന്‍ ഇംഗ്ലീഷ് താരം ജാമി കറാഗെര്‍ പറയുന്നത്. മെസിക്ക് പകരം ക്രിസ്റ്റ്യാനോയുമായി നിങ്ങളെ സലയെ താരതമ്യം ചെയ്യു. 

2017ലെ സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയിലൂടെയായിരുന്നു റോമയില്‍ നിന്നും ഈജിപ്ത്യന്‍ താരം ലിവര്‍പൂളിലേക്ക് എത്തുന്നത്. 36.9 മില്യണ്‍ യൂറോയില്‍ ടീമിലേക്ക് എത്തിയ സല ലിവര്‍പൂളിന് വേണ്ടി 31 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നടത്തി കഴിഞ്ഞു. 

എന്നാല്‍ മെസിയുമായല്ല, ക്രിസ്റ്റ്യാനോയുടെ കളിയുമായിട്ടാണ് സലയെ താരതമ്യം ചെയ്യേണ്ടതെന്ന് ജാമി പറയുന്നു. മെസിയുടേയോ, ക്രിസ്റ്റിയാനോയുടേയോ നിലയിലേക്ക് സല എത്തിയിട്ടില്ല. എന്നാല്‍ ക്രിസ്റ്റിയാനോയുടെ നയമാണ് സലയിലും കാണാനാവുക. ബില്‍ഡ് അപ്പുകളില്‍ ശ്രദ്ധ വെച്ച് ബോളുമായി ബോക്‌സിനുള്ളിലേക്ക് ചൂഴ്ന്നിറങ്ങി മെസി കടന്നു വരും. 

പക്ഷേ അതല്ല സലയുടെ ശൈലി. ഗോളുകള്‍ ലക്ഷ്യം വയ്ക്കുന്ന സ്‌ട്രൈക്കറുടെ മാനസീകാവസ്ഥയാണ് സലയ്ക്ക. കളിയില്‍ സമയം അധികമില്ലാത്തപ്പോള്‍ പകരക്കാരനായി ഇറക്കുമ്പോള്‍ എത്രമാത്രം അസ്വസ്ഥനാണ് സല എന്നതില്‍ നിന്നും വ്യക്തമാണ് ഗോളുകള്‍ക്കായി കൊതിക്കുന്ന മനസാണ് ഈജിപ്ത്യന്‍ താരത്തിന്റേതെന്ന്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com