ബിസിനസ് ക്ലാസില്‍ നിന്നും മുംബൈ ലോക്കല്‍ ട്രെയിനിലേക്ക്; ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഇന്ത്യന്‍ താരം വീടെത്തിയത് ഇങ്ങനെയാണ്‌

കമ്പാര്‍ട്ട്‌മെന്റിലെ മറ്റ് യാത്രക്കാര്‍ ഞാന്‍ ശരിക്കും ശര്‍ദുല്‍ ഠാക്കൂര്‍ തന്നെയാണോ എന്നാണ് തിരയുന്നുണ്ടായത്
ബിസിനസ് ക്ലാസില്‍ നിന്നും മുംബൈ ലോക്കല്‍ ട്രെയിനിലേക്ക്; ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഇന്ത്യന്‍ താരം വീടെത്തിയത് ഇങ്ങനെയാണ്‌

ഏകദിന, ട്വിന്റി20 പരമ്പരകള്‍ സ്വന്തമാക്കി ഇന്ത്യന്‍ സംഘം ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തി. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര സ്വന്തമാക്കുന്നുവെന്ന ചരിത്ര നേട്ടത്തിനൊപ്പം ട്വിന്റി20യിലും ജയം പിടിച്ച് ഇരട്ടി മധുരവുമായി തിരിച്ചെത്തിയ സംഘത്തിലെ ഒരാളുടെ വീട്ടിലേക്കുള്ള പോക്ക് മാത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. 

യുവതാരം ശര്‍ദുല്‍ ഠാക്കൂറാണ് ആ താരം. ദക്ഷിണാഫ്രിക്കയില്‍ നിന്നും എമിറൈറ്റ്‌സ് ഫ്‌ലൈറ്റില്‍ ഇന്ത്യയിലേക്കെത്തി. വിമാനത്താവളത്തില്‍ നിന്നും നേരെ പോയത് അന്ദേരി റെയില്‍വേ സ്‌റ്റേഷനിലേക്ക്. പാല്‍ഗഡിലേക്കുള്ള ലോക്കല്‍ മുംബൈ ട്രെയിനിലും കയറി ശര്‍ദുല്‍ വീട്ടിലേക്ക് തിരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍, ഐപിഎല്ലിന്റെ  ഭാഗമാകുന്നതിന് മുന്‍പ് വരെ എങ്ങിനെയായിരുന്നുവോ, അതുപോലെ തന്നെയാണ് ശ്രാദ്ധുള്‍ ഇപ്പോഴും. 

അന്ന് ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍, എപ്പോഴാണ് മുംബൈയ്ക്ക്  വേണ്ടി കളിക്കുക, എപ്പോഴാണ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്ന് പലരും ചോദിച്ചിരുന്നു. ചിലര്‍ കുറ്റപ്പെടുത്തും,  ക്രിക്കറ്റിന് പിന്നാലെ പോകുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞ്. എന്നാല്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്നതില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍ദുല്‍ പറയുന്നു. 

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ ഞാന്‍ ബിസിനസ് ക്ലാസില്‍ നിന്നും നേരെ ഫസ്റ്റ് ക്ലാസിലെത്തി. വീട്ടിലേക്ക് വേഗം എത്തണം എന്ന ചിന്തയായിരുന്നു എനിക്ക് ട്രെയിനില്‍ നില്‍ക്കുമ്പോള്‍. എന്നാല്‍ കമ്പാര്‍ട്ട്‌മെന്റിലെ മറ്റ് യാത്രക്കാര്‍ ഞാന്‍ ശരിക്കും ശര്‍ദുല്‍ ഠാക്കൂര്‍ തന്നെയാണോ എന്നാണ് തിരയുന്നുണ്ടായത്. ചില കോളെജ് വിദ്യാര്‍ഥികള്‍ എന്റെ ഫോട്ടോ എടുത്ത് ഗുഗിളില്‍ സര്‍ച്ച് ചെയ്തതിന് ശേഷണാണ് അത് ഞാന്‍ തന്നെയാണെന്ന് ഉറപ്പിച്ചത്.

സമൂഹമാധ്യമങ്ങളില്‍ തന്റെ ലാളിത്യം കൊണ്ട് കയ്യടി നേടുകയാ് ശര്‍ദുല്‍. ഇന്ത്യന്‍ റെയില്‍വേ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വരെ ശര്‍ദുലിനെ
അഭിനന്ദിച്ച് മുന്നോട്ടു വന്നു കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com