കലിപ്പടക്കാന്‍ ഇനി സൂപ്പര്‍ കപ്പ്, മുംബൈ തോറ്റതോടെ സൂപ്പര്‍ കപ്പിന് യോഗ്യത നേടി ബ്ലാസ്‌റ്റേഴ്‌സ്‌

എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈ മുംബൈയെ തകര്‍ത്തതോടെ ഐഎസ്എല്‍ പോയിന്റ് ടേബിളില്‍ ആറാമനായി ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടി
കലിപ്പടക്കാന്‍ ഇനി സൂപ്പര്‍ കപ്പ്, മുംബൈ തോറ്റതോടെ സൂപ്പര്‍ കപ്പിന് യോഗ്യത നേടി ബ്ലാസ്‌റ്റേഴ്‌സ്‌

ഐഎസ്എല്ലിന് പിന്നാലെ ആരംഭിക്കുന്ന സൂപ്പര്‍ കപ്പിന് യോഗ്യത നേടി കേരള ബ്ലാസ്‌റ്റേഴ്‌സ്. ബംഗളൂരുവിനെതിരായ മത്സരം തോറ്റതോടെ പോയിന്റ് ടേബിളിലെ ആദ്യ ആറിലെത്താന്‍ ബ്ലാസ്റ്റേഴ്‌സിന് മുംബൈയുടെ മത്സരഫലം കൂടി ആശ്രയിക്കേണ്ടിയിരുന്നു. 

എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈ മുംബൈയെ തകര്‍ത്തതോടെ ഐഎസ്എല്‍ പോയിന്റ് ടേബിളില്‍ ആറാമനായി ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടി. 67ാം മിനിറ്റില്‍ റെനെ മിഹിലിച്ചാണ് ചെന്നൈയ്ക്ക് വേണ്ടി പെനാല്‍റ്റിയിലൂടെ ജയം പിടിച്ചത്. 

മുംബൈയ്‌ക്കെതിരായ ജയത്തോടെ 32 പോയിന്റുമായി ചെന്നൈ പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കെത്തി. ഇന്ന് നടക്കുന്ന ഗോവ-ജംഷഡ്പൂര്‍ മത്സരത്തിലായിരിക്കും ഐഎസ്എല്ലിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക. 17 കളികള്‍ വീതം ഇരു ടീമുകളും കളിച്ചു കഴിഞ്ഞപ്പോള്‍ 27 പോയിന്റുമായി  ഗോവയാണ് മുന്നില്‍. 26 പോയിന്റാണ് ജംഷഡ്പൂരിനുള്ളത്. മത്സരം സമനിലയിലായാല്‍ പോലും ഗോവയ്ക്ക് പ്ലേഓഫ് യോഗ്യത  നേടാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com