ഡേവിഡ് ജെയിംസ് മോശം കോച്ച്; ബെര്‍ബയെ പിന്തുണച്ച് മൈക്കല്‍ ചോപ്രയും

ഒരു കളിക്കാരനിലെ ഏറ്റവും മികച്ചത് പുറത്തെടുക്കണം എങ്കില്‍ അവരുടെ ശക്തിക്കനുസരിച്ച് കളിക്കണം എന്നാണ് മൈക്കല്‍ ചോപ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്
ഡേവിഡ് ജെയിംസ് മോശം കോച്ച്; ബെര്‍ബയെ പിന്തുണച്ച് മൈക്കല്‍ ചോപ്രയും

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ്  ജെയിംസിനെതിരെ പരസ്യമായി നിലപാട് വ്യക്തമാക്കിയ ബെര്‍ബറ്റോവിന്റെ നിലപാടിനെ പിന്തുണച്ച് ബ്ലാസ്റ്റേഴ്‌സ് മുന്‍ താരം മൈക്കല്‍ ചോപ്ര. ലോകത്തിലെ മികച്ച പരിശീലകര്‍ക്ക് കീഴില്‍ കളിച്ച വ്യക്തിയാണ് ബെര്‍ബറ്റോവ്. ഒരു കളിക്കാരനിലെ ഏറ്റവും മികച്ചത് പുറത്തെടുക്കണം എങ്കില്‍ അവരുടെ ശക്തിക്കനുസരിച്ച് കളിക്കണം എന്നാണ് മൈക്കല്‍ ചോപ്ര ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മോശം പരിശീലകനാണെന്നായിരുന്നു ബെര്‍ബറ്റോവ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞത്. സൂപ്പര്‍ കപ്പിന് നില്‍ക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു താരം. തന്ത്രങ്ങളുടേയും നിര്‍ദേശങ്ങളുടേയും കാര്യത്തിലും ഡേവിഡ് ജെയിംസ് മോശമാണെന്ന് തുറന്നു പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വില കൂടിയ താരം ക്ലബ് വിട്ട് നാട്ടിലേക്ക് മടങ്ങുന്നത്. 

സൂപ്പര്‍ കപ്പിലേക്ക് ബെര്‍ബയും, ബ്രൗണും ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ ഇരുവരുമായും ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നായിരുന്നു ഡേവിഡ് ജെയിംസിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com