ഹ്യൂസിന്റെ ജീവനെടുത്ത അബോട്ടിന്റെ അപകട ബൗണ്‍സര്‍ വീണ്ടും; എഴുന്നേറ്റ് നില്‍ക്കാനാവാതെ ബാറ്റ്‌സ്മാന്‍

ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലായിരുന്നു ഒരിക്കല്‍ കൂടി അബോട്ടിന്റെ പന്തില്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ വീണത്
ഹ്യൂസിന്റെ ജീവനെടുത്ത അബോട്ടിന്റെ അപകട ബൗണ്‍സര്‍ വീണ്ടും; എഴുന്നേറ്റ് നില്‍ക്കാനാവാതെ ബാറ്റ്‌സ്മാന്‍

സീന്‍ അബോട്ടിന്റെ ബൗണ്‍സറിലായിരുന്നു ഫിലിപ്പ് ഹ്യൂസ് പറന്നകന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഓസ്‌ട്രേലിയന്‍ പേസര്‍ സീന്‍ അബോട്ടില്‍ നിന്നും ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മറ്റൊരു ബൗണ്‍സര്‍ കൂടി. ഓസ്‌ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലായിരുന്നു ഒരിക്കല്‍ കൂടി അബോട്ടിന്റെ പന്തില്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ വീണത്. 

വിക്ടോറിയന്‍ ടീമിന്റെ ബാറ്റ്‌സ്മാന്‍ വില്‍ പുകോവ്‌സ്‌കിയായിരുന്നു അബോട്ടിന്റെ ബൗണ്‍സറില്‍ അടിപതറി വീണത്. ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട വില്ലിന് കളി മതിയാക്കി പവലിയനിലേക്ക് മടങ്ങേണ്ടി വന്നു. 

മിനിറ്റുകളോളം ഗ്രൗണ്ടില്‍ കിടന്ന് പരിശോധനകള്‍ക്ക് വിധേയമായതിന് ശേഷമാണ് വില്ലിന് സ്വന്തം കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ സാധിച്ചത്. ബാലന്‍സ് ചെയ്യാനാവാതെ വലയുകയായിരുന്നു വില്‍ എന്നാണ് റിപ്പോര്‍ട്ട്. 

2014 നവംബറില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലായിരുന്നു അബോട്ടിന്റെ പന്ത് ഹ്യൂസിന്റെ ജീവനെടുത്തത്. എന്നാല്‍ ഓസ്‌ട്രേലിയയിലെ വളര്‍ന്നു വരുന്ന ബാറ്റ്‌സ്മാന്‍മാരില്‍ പ്രധാനിയായ വില്‍ ആദ്യമായല്ല ബാറ്റിങ്ങിനിടെ പരിക്കേറ്റ് പിന്മാറുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കഴിഞ്ഞ സീസണില്‍ തലയില്‍ ബോള്‍ കൊണ്ടും വില്ലിന് പരിക്കേറ്റിരുന്നു. മൂന്ന് മാസമായിരുന്നു വില്ലിന് അതിലൂടെ ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com