'ഒന്നിച്ചിരുന്നു ബിയര്‍ അടിക്കൂ, എന്നിട്ട് കളി തുടരൂ'; വാര്‍ണറിനും ക്യുന്റനും ഷെയിന്‍ വോണിന്റെ ഉപദേശം

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഇടയിലാണ് വാര്‍ണറും ക്യുന്റനും ഏറ്റുമുട്ടിയത്.
'ഒന്നിച്ചിരുന്നു ബിയര്‍ അടിക്കൂ, എന്നിട്ട് കളി തുടരൂ'; വാര്‍ണറിനും ക്യുന്റനും ഷെയിന്‍ വോണിന്റെ ഉപദേശം

ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ദക്ഷിണാഫ്രിക്കയുടെ ക്യുന്റന്‍ ഡി കോക്കും തമ്മില്‍ കൊമ്പുകോര്‍ത്തതിന് പിന്നാലെ താരങ്ങള്‍ക്ക് ഉപദേശവുമായി ഷെയിന്‍ വോണ്‍ രംഗത്ത്. ഒരു മിച്ച് ഒരു ബിയര്‍ കഴിച്ച് കളി തുടരാനാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ പറഞ്ഞത്. 

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഇടയിലാണ് വാര്‍ണറും ക്യുന്റനും ഏറ്റുമുട്ടിയത്. ഡ്രസ്സിംഗ് റൂമിലേക്ക് പോകുന്നവഴി സ്‌റ്റേപ്പില്‍ വെച്ചായിരുന്നു സംഭവമുണ്ടായത്. തന്റെ ഭാര്യയെ ആക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ വാര്‍ണര്‍ പ്രകോപിതനാവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മോശമായി വാര്‍ണര്‍ സംസാരിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് ദക്ഷിണാഫ്രിക്ക പറഞ്ഞു. ഇരു ടീം മാനേജ്‌മെന്റുകളും മാച്ച് റഫറിമാരും കഴിഞ്ഞദിവസം ചര്‍ച്ച ചെയ്തിരുന്നു. പ്രശ്‌നം ഇപ്പോള്‍ ഫീല്‍ഡിന് പുറത്തുള്ള അമ്പയര്‍മാരുടെ കൈയിലാണ്. 

എന്നാല്‍ പ്രശ്‌നം ബിയര്‍ അടിച്ച് പരിഹരിക്കാനാണ് ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം പറയുന്നത്. വ്യക്തിഗതമായ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പരിഹസിക്കുന്നതും തല്ലുകൂടുന്നതും വലിച്ചുകൊണ്ടുപോകുന്നുമെല്ലാം ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തിലുണ്ടാകുന്നതാണ്. രണ്ട് കൂട്ടരും ഇത് ചെയ്യുന്നതാണ്. എന്നാല്‍ ബഹുമാനമാണ് ഇതില്‍ പ്രധാനം. ഇരു വിഭാഗത്തിലുള്ളവര്‍ പരസ്പരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഒരിമിച്ചിരുന്ന് ബിയര്‍ അടിച്ച് മുന്നോട്ടുപോകൂ. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com