പേര് വാട്ട് എന്ന് മൂന്ന് വട്ടം റഫറിയോട് പറഞ്ഞു; കളിയാക്കുന്നുവെന്ന് കരുതി റഫറി ചുവപ്പു കാര്‍ഡ് കാട്ടി

വാട്ട് പേരാണെന്ന് മനസിലാക്കാതെ റഫറി, തന്നെ കളിയാക്കുകയാണെന്ന് കരുതി വാട്ടിന് നേര്‍ക്ക ചുവപ്പു കാര്‍ഡ് വീശി
പേര് വാട്ട് എന്ന് മൂന്ന് വട്ടം റഫറിയോട് പറഞ്ഞു; കളിയാക്കുന്നുവെന്ന് കരുതി റഫറി ചുവപ്പു കാര്‍ഡ് കാട്ടി

മുന്‍ ആഴ്‌സണല്‍ താരം സാഞ്ചസ് വാട്ടിന് കളിക്കളത്തില്‍ തന്റെ തന്നെ പേര് കൊടുത്തത് എട്ടിന്റെ പണി. റഫറി പേര് ആരാഞ്ഞപ്പോള്‍ വാട്ട് എന്ന് മറുപടി കൊടുത്തു. വീണ്ടും മൂന്ന് വട്ടം റഫറി ചോദ്യം  ആവര്‍ത്തിച്ചപ്പോഴും വാട്ട് എന്ന് തന്നെ മറുപടി. വാട്ട് പേരാണെന്ന് മനസിലാക്കാതെ റഫറി, തന്നെ കളിയാക്കുകയാണെന്ന് കരുതി വാട്ടിന് നേര്‍ക്ക ചുവപ്പു കാര്‍ഡ് വീശി. 

ഹെമല്‍ ഹെപ്‌സ്റ്റെഡ് എന്ന ടീമിന് വേണ്ടി കളിക്കുകയാണ് ആഴ്‌സണലിന്റെ യൂത്ത് താരമായിരുന്ന സാഞ്ചസ് വാട്ട്. റഫറിയുടെ തീരുമാനത്തോട് തര്‍ക്കിച്ച് വാട്ട് എന്ന് പറയുകയാണ് സാഞ്ചസ് വാട്ട് ചെയ്യുന്നതെന്നായിരുന്നു റഫറി കരുതിയത്. 

പിന്നാലെ ടീം നായകന്‍ റഫറിക്ക് അടുത്തേക്കെത്തി അത് അദ്ദേഹത്തിന്റെ പേരാണെന്ന് റഫറിയെ ബോധ്യപ്പെടുത്തി. അബദ്ധം മനസിലാക്കിയ റഫറിക്ക് വാട്ടിന് നേരെയുള്ള രണ്ടാം മഞ്ഞക്കാര്‍ഡ് പിന്‍വലിക്കേണ്ടി വന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com