മതത്തിന്റേയും വംശത്തിന്റേയും പേരില്‍ ശ്രീലങ്കയില്‍ ആരേയും പാര്‍ശ്വവത്കരിക്കാമെന്ന് കരുതേണ്ട; വര്‍ഗീയ കലാപത്തിന് പിന്നാലെ ലങ്കന്‍ താരങ്ങള്‍

ആഭ്യന്തര യുദ്ധത്തിന് നടുവിലായിരുന്നു ഞാന്‍ വളര്‍ന്നത്. 25 വര്‍ഷം അത് നീണ്ടു നിന്നു. ഇനി വരുന്ന തലമുറ അതനുഭവിക്കരുത്
മതത്തിന്റേയും വംശത്തിന്റേയും പേരില്‍ ശ്രീലങ്കയില്‍ ആരേയും പാര്‍ശ്വവത്കരിക്കാമെന്ന് കരുതേണ്ട; വര്‍ഗീയ കലാപത്തിന് പിന്നാലെ ലങ്കന്‍ താരങ്ങള്‍

ആഭ്യന്തര യുദ്ധത്തിന് നടുവിലായിരുന്നു ഞാന്‍ വളര്‍ന്നത്. 25 വര്‍ഷം അത് നീണ്ടു നിന്നു. ഇനി വരുന്ന തലമുറ അതനുഭവിക്കരുത്. മാര്‍ച്ച് ആറിന് കാന്‍ഡിയില്‍ വര്‍ഗീയ കലാപമുണ്ടായതിന് പിന്നാലെയാണ് ഒരുമിച്ച നില്‍ക്കാന്‍ ആവശ്യപ്പെട്ട ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം മഹേല ജയവര്‍ധനെ മുന്നോട്ടു വന്നത്. 

വംശം, മതം, വര്‍ഗം ഒന്നും നോക്കാതെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജയവര്‍ധനെ പറയുന്നു. ജയവര്‍ധനയെ കൂടാതെ മുന്‍ ലങ്കന്‍ താരം കുമാര്‍ സങ്കക്കാരയും പരസ്യ പ്രതികരണവുമായെത്തി. 

മതത്തിന്റേയും വര്‍ഗത്തിന്റേയും പേര് പറഞ്ഞത് ശ്രീലങ്കയില്‍ ആരേയും പാര്‍ശ്വവത്കരിക്കാമെന്ന് കരുതേണ്ട. ഒരു രാജ്യവും ഒരൊറ്റ ജനതയുമാണ് നമ്മള്‍. സ്‌നേഹം, വിശ്വാസം എന്നിവയാണ് നമ്മുടെ മന്ത്രം. ഇവിടെ വംശീയതയും സംഘര്‍ഷത്തിനും സ്ഥാനമില്ല. ഒന്നിച്ച് ശക്തമായി നില്‍ക്കാന്‍ ട്വിറ്ററിലൂടെ സംഗക്കാര ജനങ്ങളോട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com