ബംഗളൂരുവിനെ തോല്‍പ്പിക്കണമെന്ന സ്വപ്‌നം ഗോകുലം എഫ്‌സിയിലൂടെ നടക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കാത്തത് ആരാധകരിപ്പോള്‍ സ്വപ്‌നം കാണുകയാണ്‌

മികച്ച താരങ്ങളെ കൊണ്ടുവന്ന് സൂപ്പര്‍ കപ്പില്‍ വമ്പന്മാരോട് മുട്ടാനൊരുങ്ങുന്ന ഗോകുലം എഫ്‌സി 16ാം റൗണ്ട് കടന്ന് എത്തിയാല്‍ നേരിടേണ്ടത് ബംഗളൂരു എഫ്‌സിയെയാണ്
ബംഗളൂരുവിനെ തോല്‍പ്പിക്കണമെന്ന സ്വപ്‌നം ഗോകുലം എഫ്‌സിയിലൂടെ നടക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന് സാധിക്കാത്തത് ആരാധകരിപ്പോള്‍ സ്വപ്‌നം കാണുകയാണ്‌

ഐഎസ്എല്ലിന് പിന്നാലെ സൂപ്പര്‍ കപ്പിലേക്ക് കടക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൂടാതെ ഗോകുലം എഫ്‌സിക്ക് കൂടി വേണ്ടി ആരവം തീര്‍ക്കണം മലയാളികള്‍ക്ക്. സൂപ്പര്‍ കപ്പിലെ യോഗ്യതാ മത്സരം കടന്നെത്താനുള്ള ഒരുക്കത്തിലാണ് ഗോകുലം എഫ്‌സി. 

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്നു അന്റോണിയോ ജര്‍മ്മന്‍ ഗോകുലം എഫ്‌സിയിലേക്കെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മികച്ച താരങ്ങളെ കൊണ്ടുവന്ന് സൂപ്പര്‍ കപ്പില്‍ വമ്പന്മാരോട് മുട്ടാനൊരുങ്ങുന്ന ഗോകുലം എഫ്‌സി 16ാം റൗണ്ട് കടന്ന് എത്തിയാല്‍ നേരിടേണ്ടത് ബംഗളൂരു എഫ്‌സിയെയാണ്. 

ബംഗളൂരുവിനെ നേരിടുന്ന ഗോകുലം എഫ്‌സിയെ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകരുടെ കാത്തിരിപ്പ്. ഐഎസ്എല്ലില്‍ സെമിയില്‍ കടന്നില്ലെങ്കിലും, ബംഗളൂരുവിനെതിരെ ഒരു ജയം എന്നതായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ സ്വപ്നം. എന്നാല്‍ ആരാധകരുടെ ആ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 

ഐഎസ്എല്ലില്‍ ആദ്യ ആറിലെത്തി സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയ ബ്ലാസ്‌റ്റേഴ്‌സിന് പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ നെരോക എഫ്‌സിയാണ് എതിരാളിയായി എത്തുന്നത്. മണിപ്പൂരില്‍ നിന്നുമുള്ള നെരോക എഫ്‌സി ശക്തരായ ഐലീഗ് ടീമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. 

ഐഎസ്എല്ലില്‍ ആധികാരിക ജയങ്ങള്‍ അകന്നു നിന്നിരുന്ന ബ്ലാസ്റ്റേഴ്‌സിന് ശക്തരായ ഐലീഗ് ടീമുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എത്രത്തോളം മറികടക്കാന്‍ സാധിക്കുമെന്നതും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്. ഏപ്രില്‍ ആറിനാണ് നെരോകയ്‌ക്കെതിരായ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com