മറ്റൊന്ന് കൂടി സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ പഠിപ്പിക്കുന്നു, പനെങ്കാ പെനാല്‍റ്റി; എന്താണ് സംഭവം?

പെനാല്‍റ്റിയില്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത പനെങ്ക എന്ന തന്ത്രം ചെന്നൈയില്‍ എഫ്‌സിയുടെ ഗോള്‍കീപ്പര്‍ വിഷാല്‍ കെയ്തിനെ കബളിപ്പിക്കാന്‍ സുനേല്‍ ഛേത്രി പുറത്തെടുക്കുകയായിരുന്നു
മറ്റൊന്ന് കൂടി സുനില്‍ ഛേത്രി ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ പഠിപ്പിക്കുന്നു, പനെങ്കാ പെനാല്‍റ്റി; എന്താണ് സംഭവം?

മൂന്ന് ഗോളുകള്‍ പിറന്ന സുനില്‍ ഛേത്രിയുടെ കാലുകളിലൂടെ ബംഗളൂരു എഫ്‌സി അരങ്ങേറ്റ സീസണില്‍ തന്നെ ഐഎസ്എല്‍ ഫൈനലിലേക്ക് കുതിക്കുന്ന കാഴ്ചയായിരുന്നു ശ്രീ കണ്ഡീരവ സ്റ്റേഡിയത്തില്‍ കണ്ടത്. ആ മൂന്ന് ഗോളുകളില്‍ ഛേത്രിയുടെ കാലുകളില്‍ നിന്നും വിടര്‍ന്ന പെനാല്‍റ്റിയായിരുന്നു രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളെ അമ്പരപ്പിച്ച് വല കുലുക്കിയത്. 

പെനാല്‍റ്റിയില്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത പനെങ്ക എന്ന തന്ത്രം പുനെയുടെ  ഗോള്‍കീപ്പര്‍ വിഷാല്‍ കെയ്തിനെ കബളിപ്പിക്കാന്‍ സുനേല്‍ ഛേത്രി പുറത്തെടുക്കുകയായിരുന്നു. ശക്തിയും വേഗതയും താരതമ്യേന കുറഞ്ഞ ഷോട്ടായിരിക്കും ബോക്‌സിലേക്ക് ഉതിര്‍ക്കുക. പോസ്റ്റിന്റേ മൂലയിലേക്കായിരിക്കും ഷോട്ട് വരുന്നതെന്ന് ഗോളിയെ തെറ്റിദ്ധരിപ്പിക്കും. പന്ത് വന്നു വീഴുന്നത് ഗോള്‍ പോസ്റ്റിന് നടുക്കും. 

ചെക്ക് താരമായ അന്റേനിന്‍ പനെങ്ക 1976ലെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിലായിരുന്നു പനെങ്കാ ആദ്യമായി ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണികളിലേക്ക് കൊണ്ടു വരുന്നത്. പിന്നാലെ ഈ കിക്കിന് പനെങ്കയുടെ പേര് തന്നെ ഫുട്‌ബോള്‍ ലോകം നല്‍കി. 

ഏകപക്ഷീയമായ ഒരു ഗോളിന് ബംഗളൂരു മുന്നിട്ടു നില്‍ക്കുമ്പോഴായിരുന്നു പെനാല്‍റ്റിയിലൂടെ രണ്ടാം തവണയും ഛേത്രി വല കുലുക്കിയത്. പെനാല്‍റ്റി എടുത്തതിന് പിന്നാലെ പുനെയുടെ ഗോള്‍ കീപ്പറുടെ അടുത്തേക്കെത്തി ക്ഷമ ചോദിക്കുകയും ചെയ്തു ബംഗളൂരു നായകന്‍. 

പെനാല്‍റ്റി കിക്കെടുക്കാന്‍ നില്‍ക്കുന്ന താരങ്ങളില്‍ അധികവും പനെങ്കയെ ഒഴിവാക്കുകയാണ് പതിവ്. മുന്‍ വിധിയുടെ അടിസ്ഥാനത്തില്‍ ബോളിലുള്ള കണക്കുകൂട്ടല്‍ നഷ്ടപ്പെട്ട ഏതെങ്കിലും സൈഡിലേക്ക് ചാടാനുള്ള ഗോള്‍ കീപ്പര്‍മാരുടെ പ്രവണതയാണ് പനെങ്കയെ വിജയത്തിലെത്തിക്കുന്നത്. എന്നാല്‍ ബോളിന്റെ വേഗത കുറവായത് കൊണ്ട് തന്നെ സൈഡിലേക്ക് ഡൈവ് ചെയ്താലും തിരിച്ചു വന്ന് ബോള്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന ഭീഷണിയുമുണ്ട്. അതുകൊണ്ട് തന്നെ അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് പനെങ്ക ജനിക്കാറ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com