റയല്‍ റഡാറില്‍ സല, വിലമതിക്കാനാവാത്ത വിലയെന്ന് ലിവര്‍പൂള്‍, കുട്ടിഞ്ഞോയേയും എംബാപ്പെയേയും വെട്ടും

ആന്‍ഫീല്‍ഡില്‍ നിന്നും സലയെ റാഞ്ചുക എന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് റയലിന് വ്യക്തമായി അറിയാം
റയല്‍ റഡാറില്‍ സല, വിലമതിക്കാനാവാത്ത വിലയെന്ന് ലിവര്‍പൂള്‍, കുട്ടിഞ്ഞോയേയും എംബാപ്പെയേയും വെട്ടും

ബെന്‍സമയും, ബേലും ക്ലബ് വിടാന്‍ ഒരുങ്ങുന്നതിന് ഇടയില്‍ മുന്നേറ്റ നിരയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യൂറോപ്പിലെ അക്രമണകാരികളായ കളിക്കാരെ ലക്ഷ്യം വയ്ക്കുകയാണ് റയല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദാനും സംഘവും ലക്ഷ്യം വയ്ക്കുന്ന മുന്നേറ്റ നിരക്കാരുടെ കൂട്ടത്തില്‍ ലിവര്‍പൂളിനായി ഗോളടിച്ചു തകര്‍ക്കുന്ന മുഹമ്മദ് സലയുമുണ്ട്. 

ഇഡന്‍ ഹസാര്‍ഡ്, ഹാരി കേന്‍, ഇക്കാര്‍ഡി, റോബര്‍ട്ട് ലെവാന്‍ഡോസ്‌കി എന്നീ താരങ്ങളെയാണ് സലയെ കൂടാതെ റയല്‍ പരിഗണിക്കുന്നത്. ആന്‍ഫീല്‍ഡില്‍ നിന്നും സലയെ റാഞ്ചുക എന്നത് അത്ര എളുപ്പം നടക്കുന്ന കാര്യമല്ലെന്ന് റയലിന് വ്യക്തമായി അറിയാം. വിലമതിക്കാനാവാത്ത അത്രയും വിലമതിക്കുന്നതാണ് സലയെന്നാണ് ലിവര്‍പൂള്‍ മാനേജ്‌മെന്റില്‍ നിന്നും വരുന്ന പ്രതികരണങ്ങള്‍. 

എന്നാല്‍ മധ്യവര്‍ത്തികള്‍ വഴി സലയ്ക്കുള്ള ഓഫര്‍ റയല്‍ മുന്നോട്ടു വെച്ചതായാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുട്ടിഞ്ഞോയെ സ്വന്തമാക്കുന്നതിനായി ബാഴ്‌സ നല്‍കിയത് 160 മില്യണ്‍ യൂറോയായിരുന്നു. എന്നാല്‍ 180 മില്യണ്‍ യൂറോയാണ് റയല്‍ സലയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്. മോണാകോ താരം എംബാപ്പെയ്ക്ക് പിഎസ്ജിയിട്ട അതേ വില!

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സിദാന്‍ സലയെ പുകഴ്ത്തിയതും സലയ്ക്ക അനുകൂലമായാണ് റയലിന്റെ നീക്കങ്ങളെന്നതിന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സീസണില്‍ 32 ഗോളുകളും 10 അസിസ്റ്റുകളുമായി ഗോള്‍ഡന്‍ ബൂട്ടിനായി മത്സരിക്കുകയാണ് സല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com