ഗാര്‍ഹീക പീഡനം ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയില്‍ കല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മകളുടെ ഫോട്ടോയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ട്വിറ്ററില്‍. മടിയില്‍ നിറയെ ചോക്ലേറ്റ്‌സുമായി ഇരിക്കുന്ന മകളുടെ ഫോട്ടോ ട്വീറ്റ് ചെയ്ത ഷമി, ചോക്ലേറ്റ് ലവര്‍, നിന്നെ ഞാന്‍ മിസ് ചെയ്യുന്നു എന്നാണ് എഴുതിയിരിക്കുന്നത്.
വിവാഹേതര ബന്ധം ഉള്‍പ്പെടെ ഷമിക്കെതിരെ ഭാര്യ ഉന്നയിക്കുമ്പോഴും മകളുടെ ഫോട്ടോ ട്വീറ്റ് ചെയ്തിരിക്കുന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ പിന്തുണച്ചു കൊണ്ടുള്ള പ്രതികരണങ്ങളാണ് കൂടുതലും. എനിക്കറിയാവുന്ന ഷമി ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്ന ധോനിയുടെ പ്രതികരണം കൂടി വന്നതോടെ ഷമിക്കുള്ള പിന്തുണ കൂടുകയായിരുന്നു.
രാജ്യത്തേയും ഭാര്യയേയും വഞ്ചിക്കാന്‍ ഷമിക്ക് സാധിക്കില്ല. ഒരു നല്ല മനുഷ്യനാണ് ഷമി. അവരുടെ കുടുംബ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അതില്‍ അഭിപ്രായം പറയാന്‍ നമ്മളാരുമല്ലെന്നും ധോനി പറഞ്ഞിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ വകുപ്പുകള്‍ പ്രകാരം ഷമിക്കെതിരെ കേസെടുത്തതോടെ ഇന്ത്യന്‍ ടീമിലെ ഷമിയുടെ തുടര്‍ന്നുള്ള സ്ഥാനവും പരുങ്ങലിലാണ്.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി ഇന്ത്യന്‍ ടീം പുറപ്പെട്ടതിന്റേയും, തിരിച്ചെത്തിയതിന്റേയും യാത്ര വിവരങ്ങള്‍ കഴിഞ്ഞ ദിവസം കല്‍ക്കത്താ പൊലീസ് ബിസിസിഐയില്‍ നിന്നും ആരാഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ