ഐ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും; കളത്തിലിറങ്ങുക ഇന്ത്യന്‍ താരങ്ങള്‍ മാത്രം

ഐഎസ്എല്‍ ടീമുകളിലെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമായിരിക്കും കളിക്കുക. മാത്രമല്ല, മൂന്ന് കളിക്കാരെ കൂടാതെ ബാക്കിയുള്ളവരെല്ലാം 23 വയസില്‍ താഴെയുള്ളവരായിരിക്കണം
ഐ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ കളിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സും; കളത്തിലിറങ്ങുക ഇന്ത്യന്‍ താരങ്ങള്‍ മാത്രം

പതിനെട്ട് ടീമുകള്‍ കളിക്കളത്തിലേക്കിറങ്ങുന്ന ഐ ലീഗ് സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങള്‍ക്ക്‌ നാളെ തുടക്കം. പന്ത്രണ്ട് ടീമുകളായിരുന്നു കഴിഞ്ഞ വര്‍ഷം വരെ കളിച്ചിരുന്നതെങ്കില്‍ ഈ സീസണില്‍ ടീമുകളുടെ എണ്ണം 18ലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. 

ആദ്യമായി കളിക്കളത്തിലേക്കിറങ്ങുന്ന മൂന്ന് ടീമുകളുമുണ്ട് ഇത്തവണത്തെ ടൂര്‍ണമെന്റിന്. ഇംഫാലില്‍ നിന്നുമുള്ള TRAU FC, തൃശൂരില്‍ നിന്നുമുള്ള എഫ്‌സി കേരള, ഭോപ്പാലില്‍ നിന്നും മധ്യഭാരത് എന്നീ ടീമുകളാണ് തങ്ങളുടെ അരങ്ങേറ്റ മത്സരം ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനിലൂടെ കളിക്കുന്നത്. 

തങ്ങളുടെ റിസര്‍വ് ടീം ഐലീഗ് സെക്കന്‍ഡ് ഡിവിഷന്‍ മത്സരങ്ങള്‍ കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ്എല്‍ ടീമുകള്‍ ആദ്യമായിട്ടാണ് ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ പങ്കെടുക്കുന്നത്. ഐഎസ്എല്‍ ടീമുകളിലെ ഇന്ത്യന്‍ താരങ്ങള്‍ മാത്രമായിരിക്കും കളിക്കുക. മാത്രമല്ല, മൂന്ന് കളിക്കാരെ കൂടാതെ ബാക്കിയുള്ളവരെല്ലാം 23 വയസില്‍ താഴെയുള്ളവരായിരിക്കണം. 

ആറ് ഗ്രൂപ്പുകളിലായി മൂന്ന് ടീമുകളെ വീതം ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍. ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. എവേ, ഹോം മത്സരങ്ങള്‍ എന്ന ഘടനയിലാണ് മത്സരങ്ങള്‍. മാര്‍ച്ച് 16ന് ഒസോണിനെതിരെ കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com