കോഹ് ലിയും അനുഷ്‌കയും തമ്മിലുള്ള പ്രണയം മുതല്‍ വിവാഹത്തിന് ശേഷം എത്തി നില്‍ക്കുന്ന ഇവരുടെ ഓരോ ചലനവും വീക്ഷിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയില്‍. കോഹ് ലിയേയും അനുഷ്‌കയേയും പോലെ പ്രണയിക്കണമെന്ന് ചിന്തിക്കുന്നവര്‍ വരെയുണ്ട്. അക്കൂട്ടര്‍ക്കിടയിലേക്കാണ് അനുഷ്‌കയുടെ ഒരു ഫോട്ടോ വരുന്നത്. ആ ഫോട്ടോയില്‍ അനുഷ്‌ക ധരിച്ചിരിക്കുന്ന ടിഷര്‍ട്ടാണ് വിഷയം
വിരാട് കോഹ് ലിയുടെ ടിഷര്‍ട്ടാണ് അനുഷ്‌ക ധരിച്ചിരിക്കുന്നതെന്നതാണ് ഇരുവരുടേയും ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്. വിമാനത്താവളത്തില്‍ നിന്നുമുള്ള അനുഷ്‌കയുടെ ഫോട്ടോയിലാണ് സ്‌റ്റേറ്റ് ഓഫ് മൈന്‍ഡ് എന്നെഴുതിയ സറ ടീഷര്‍ട്ട് അനുഷ്‌ക ധരിച്ചിരിക്കുന്നത് ആരാധകരുടെ ശ്രദ്ധയിലേക്കെത്തിയത്.
2016ല്‍ ഈ ടീഷര്‍ട്ട് ധരിച്ച് കോഹ് ലിയെ കണ്ടതാണ് ആരാധകര്‍ ഇപ്പോള്‍ ഓര്‍ത്തെടുക്കുന്നത്. വസ്ത്രങ്ങളുടെ കാര്യത്തില്‍ അനുഷ്‌കയ്ക്ക് ാെരു ബുദ്ധിമുട്ടുമുണ്ടാകില്ല. പക്ഷേ കൂടുതല്‍ കംഫര്‍ട്ട് തരുന്നത് ഭര്‍ത്താവിന്റെ വസ്ത്രമാണെന്നാണ് ഇരുവരുടേയും ആരാധകരുടെ പക്ഷം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ