ഇംഗ്ലണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്‍; ജയം അവര്‍ ആഘോഷിച്ചത് ഇങ്ങനെയൊക്കെയാണ്‌

വി ആര്‍ ഇന്‍ എന്ന് ഉറക്കെയുറക്കെ വിളിച്ചായിരുന്നു ഡ്രസിങ് റൂമില്‍ താരങ്ങളുടെ സെലിബ്രേഷന്‍
ഇംഗ്ലണ്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ച് അഫ്ഗാനിസ്ഥാന്‍; ജയം അവര്‍ ആഘോഷിച്ചത് ഇങ്ങനെയൊക്കെയാണ്‌

2019 ലോക കപ്പ് ക്രിക്കറ്റിലേക്ക് പറക്കുന്നതിനായുള്ള യോഗ്യതാ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ അഞ്ച് വിക്കറ്റിന് തകര്‍ത്തായിരുന്നു അഫ്ഗാനിസ്ഥാന്റെ മുന്നേറ്റം. ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോക കിരീടത്തിനായുള്ള പത്ത് ടീമുകളുടെ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനും ഭാഗമായി.

ആ വിജയം അവര്‍ ഒരു നിയന്ത്രണവുമില്ലാതെ ആഘോഷിക്കുകയും ചെയ്തു. വി ആര്‍ ഇന്‍ എന്ന് ഉറക്കെയുറക്കെ വിളിച്ചായിരുന്നു ഡ്രസിങ് റൂമില്‍ താരങ്ങളുടെ സെലിബ്രേഷന്‍.

ലോക കപ്പ് യോഗ്യതാ ടൂര്‍ണമെന്റില്‍ പൊരുതി നിന്നായിരുന്നു അഫ്ഗാനിസ്ഥാന്‍ ഒടുവില്‍ ലക്ഷ്യത്തിലേക്കെത്തിയത്. ആദ്യ മൂന്ന് യോഗ്യതാ മത്സരങ്ങളില്‍ പരാജയപ്പെട്ടു എങ്കിലും പിന്‍ വാങ്ങാന്‍ അഫ്ഗാന്‍ താരങ്ങള്‍ തയ്യാറല്ലായിരുന്നു. പിന്നാലെ വന്ന മൂന്ന് കളികളിലും ജയം പിടിച്ച് അഫ്ഗാന്‍ ഇംഗ്ലണ്ടിലേക്കുള്ള  ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com