ജമ്മുകശ്മീരില്‍ ക്രിക്കറ്റിനെ ഉണര്‍ത്താന്‍ കോച്ചായി പഠാന്‍; നല്ല അവസരങ്ങള്‍ വേണ്ടന്ന് വയ്ക്കുകയായിരുന്നുവെന്ന് മുന്‍ പേസര്‍

രഞ്ജി ക്രിക്കറ്റില്‍ ഇതുവരെ ബറോഡയുടെ ഭാഗമായിരുന്നു പഠാന്‍. എന്നാല്‍ ഇനിമുതല്‍ തന്റെ ക്രിക്കറ്റ് തട്ടകം ജമ്മുകശ്മീരിലേക്കാണ് ഈ മുന്‍ പേസര്‍ മാറ്റുന്നത്
ജമ്മുകശ്മീരില്‍ ക്രിക്കറ്റിനെ ഉണര്‍ത്താന്‍ കോച്ചായി പഠാന്‍; നല്ല അവസരങ്ങള്‍ വേണ്ടന്ന് വയ്ക്കുകയായിരുന്നുവെന്ന് മുന്‍ പേസര്‍

സാമ്പത്തികമായി ലാഭം നേടിത്തരുന്ന നല്ല ഓഫറുകള്‍ മുന്നിലുണ്ടായിരുന്നിട്ടും ജമ്മു കശ്മീര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാവുകയായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. രഞ്ജി ക്രിക്കറ്റില്‍ ഇതുവരെ ബറോഡയുടെ ഭാഗമായിരുന്നു പഠാന്‍. എന്നാല്‍ ഇനിമുതല്‍ തന്റെ ക്രിക്കറ്റ് തട്ടകം ജമ്മുകശ്മീരിലേക്കാണ് ഈ മുന്‍ പേസര്‍ മാറ്റുന്നത്. 

ജമ്മുകശ്മീര്‍ ക്രീക്കറ്റ് പരിശീലക, മെന്റര്‍ സ്ഥാനത്തേക്ക് 2018-19 വര്‍ഷത്തേക്കാണ് പഠാനെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ രഞ്ജി ട്രോഫിയില്‍ ബറോഡയെ നയിച്ചിരുന്നത് പഠാനായിരുന്നു. ഇന്ത്യയ്ക്ക വേണ്ടി 29 ടെസ്റ്റുകളും, 120 ഏകദിനങ്ങളും, 24 ട്വിന്റി20യും പഠാന്‍ കളിച്ചു. 

വളര്‍ന്നു വരുന്ന കളിക്കാര്‍ക്ക് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനാവും ശ്രമിക്കുകയെന്ന് പഠാന്‍ പറയുന്നു. ജമ്മുകശ്മീരിന്റെ ക്രിക്കറ്റിന് കൂടുതല്‍ ഉയരത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുകയാണ് എന്റെ ലക്ഷ്യം. അവസരങ്ങളുടെ കാര്യത്തില്‍ ഇനി ജമ്മുകശ്മീരില്‍ കളിക്കാര്‍ക്ക് പരാതി പറയേണ്ടി വരില്ല. തുല്യ അവസരം ഉറപ്പുവരുത്തും. പര്‍വേസ് റസൂലിന്റെ സാന്നിധ്യം ഉപയോഗിക്കുമെന്നും പഠാന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com