തനിക്കൊപ്പം കരഞ്ഞ ഒന്‍പത് വയസുകാരനെ തേടിപ്പിടിച്ച് സ്മിത്ത്; എല്ലാത്തിനും ക്ഷമ ചോദിച്ചു

രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ആ കുട്ടിക്കൂട്ടത്തെ കുറിച്ച് പറയാതിരിക്കാന്‍ സ്മിത്തിന് സാധിച്ചില്ല
തനിക്കൊപ്പം കരഞ്ഞ ഒന്‍പത് വയസുകാരനെ തേടിപ്പിടിച്ച് സ്മിത്ത്; എല്ലാത്തിനും ക്ഷമ ചോദിച്ചു

ലോക കപ്പ് നേടിയ ഓസീസ് സംഘത്തിനൊപ്പം വിജയാഘോഷത്തിലായിരുന്നു സ്റ്റീവ് സ്മീത്ത് 2015 മാര്‍ച്ച് 29ന്. വര്‍ഷങ്ങള്‍ക്കിപ്പുറം 2018 മാര്‍ച്ച് 29ന് തിരിച്ചു വരവിന് ശക്തിയില്ലാത്ത വിധം തകര്‍ന്ന് നില്‍ക്കുന്ന സ്റ്റീവ് സ്മിത്തിനെ ആയിരുന്നു ലോകം കണ്ടത്.

സ്മിത്തിന്റെ ആരാധകരില്‍ ഏറിയ പങ്കും ഓസ്‌ട്രേലിയയില്‍ കുട്ടികളായിരുന്നു. രാജ്യത്തോട് ക്ഷമ ചോദിക്കാന്‍ സ്മിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും ആ കുട്ടിക്കൂട്ടത്തെ കുറിച്ച് പറയാതിരിക്കാന്‍ സ്മിത്തിന് സാധിച്ചില്ല. നിയന്ത്രിക്കാനാവാതെ സ്മിത്ത് പൊട്ടി കരഞ്ഞത് കണ്ട് തന്റെ ഒന്‍പതു വയസുകാരനായ മകനും കരയുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയും മാധ്യമപ്രവര്‍ത്തകയുമായ ഡെബോറ നൈറ്റ് ട്വീറ്റ് ചെയ്തത്.  

സ്മിത്തിനൊപ്പം അവനും അര മണിക്കൂറോളം പൊട്ടി കരയുകയായിരുന്നു എന്ന മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റ് വന്ന് ഒരു ദിവസത്തിനിപ്പുറം മറ്റൊരു കാര്യം കൂടി സംഭവിച്ചതായി പറഞ്ഞ് അവര്‍ ട്വിറ്ററില്‍ വീണ്ടുമെത്തി. തന്റെ മകനെ നേരിട്ട് ബന്ധപ്പെടുകയും, അവനോട് സ്മിത്ത് ക്ഷമ ചോദിക്കുകയും ചെയ്തു എന്നാണ് ഡെബോറ നൈറ്റ് ട്വീറ്റ് ചെയ്തത്. 

ഞാനായിരുന്നു നായകന്‍. അതുകൊണ്ട് തന്നെ എല്ലാ ഉത്തരവാദിത്വവും എനിക്കാണ്, അത് ഞാന്‍ ഏറ്റെടുക്കുന്നു. നിരാശയിലും രേഷത്തിലുമായ എല്ലാ ഓസ്‌ട്രേലിയക്കാരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്നിലെ നായകന്റെ തോല്‍വിയുടെ ഫലമാണ് ഇതെല്ലാം എന്നായിരുന്നു മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടി സ്മിത്ത്  പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com