'ബാറ്റ് പറന്നു പോകുന്ന പോക്കുകണ്ടാ'; ഈ കളി കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാവില്ല

മലേഷ്യയില്‍ നടന്ന ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് 4 ലെ ജേഴ്‌സിയും ബര്‍മൂഡയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം
'ബാറ്റ് പറന്നു പോകുന്ന പോക്കുകണ്ടാ'; ഈ കളി കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിക്കാതിരിക്കാനാവില്ല

ക്രിക്കറ്റ് ജെന്റില്‍മെന്‍സ് ഗെയിമാണെന്നാണ് പറയുന്നത്. എന്നാല്‍ ചിലസമയങ്ങളില്‍ ഫീല്‍ഡില്‍ നടക്കുന്ന കാര്യങ്ങള്‍കണ്ടാല്‍ ചിരിക്കാതിരിക്കാനാവില്ല. അത്തരത്തില്‍ ക്രിക്കറ്റ് പിച്ചില്‍ നടന്നിട്ടുള്ള ഏറ്റവും രസകരമായ സംഭവങ്ങളിലൊന്നിനാണ് കഴിഞ്ഞദിവസം ക്രിക്കറ്റ് ലോകം സാക്ഷിയായത്. മലേഷ്യയില്‍ നടന്ന ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് 4 ലെ ജേഴ്‌സിയും ബര്‍മൂഡയും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. 

ജേഴ്‌സിയുടെ ബാറ്റ്‌സ്മാന്‍ ജേക് ഡന്‍ഫോള്‍ഡിന് ബാറ്റിന്റെ ഗ്രിപ്പ് നഷ്ടപ്പെട്ടതോടെ ബാറ്റ് പറന്ന് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ പറന്ന് നിലത്തു പതിച്ച്. ബാറ്റ് ഉയര്‍ന്നു പൊന്തുന്ന കണ്ട് വിക്കറ്റ് കീപ്പര്‍ നിന്നിരുന്ന സ്ഥലത്തു നിന്ന് ചാടി മാറി. രസകരമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ബാറ്റ് മുറികെ പിടിക്കണമെന്ന് കളിക്കാര്‍ക്ക് ഉപദേശം നല്‍കുകയാണ് ആരാധകര്‍. 

ഇത് ആദ്യമായിട്ടല്ല കളിക്കാരന്റെ കൈയില്‍ നിന്ന് ബാറ്റ് തെറിച്ചുപോകുന്നത്. ക്യൂപ്റ്റന്‍ കൂള്‍ എംഎസ് ധോണിയുടെ അടക്കം നിരവധി പേര്‍ ബാറ്റിനെ പറത്തിയിട്ടുണ്ട്. കുമാര്‍ സങ്കക്കാര, പീറ്റര്‍ നെവല്ലി എന്നിവര്‍ക്കും അടുത്തടെ അബന്ധം പിണഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com