ഇതിലേതാണ് സല? പ്രതിമയുമല്ല, കണ്ണാടിയുമല്ല; ഈജിപ്തുകാരെ കുഴക്കി സല

പ്രതിരോധ നിരക്കാരെ വെള്ളം കുടിപ്പിക്കാന്‍ ഒരൊറ്റ സല തന്നെ മതിയെന്ന് സാരം. എന്നാല്‍ മറ്റൊരു സലയെയാണ് സല തന്നെ ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്
ഇതിലേതാണ് സല? പ്രതിമയുമല്ല, കണ്ണാടിയുമല്ല; ഈജിപ്തുകാരെ കുഴക്കി സല

ലോക ഫുട്‌ബോളിലെ ഏതൊരു പ്രതിരോധ നിരയേയും വെല്ലാനുള്ള ശേഷിയുണ്ട് സലയെന്ന ഒറ്റയാള്‍ പോരാളിക്ക്. പ്രതിരോധ നിരക്കാരെ വെള്ളം കുടിപ്പിക്കാന്‍ ഒരൊറ്റ സല തന്നെ മതിയെന്ന് സാരം. എന്നാല്‍ മറ്റൊരു സലയെയാണ് സല തന്നെ ലോകത്തിന് മുന്നില്‍ വയ്ക്കുന്നത്. 

പേടിക്കേണ്ട, ഫുട്‌ബോള്‍ താരമല്ല. എഞ്ചിനിയറാണ് കക്ഷി. സലയെ അപ്പാടെ വാര്‍ത്തു വെച്ചിരിക്കുന്ന മറ്റൊരു ഈജിപ്തുകാരന്‍. താനുമായി രൂപസാദൃശ്യമുള്ള അഹ്മദ് ബഹാ എന്ന എഞ്ചിനിയറെ 2016ല്‍ തന്നെ സല കണ്ടെത്തിയിരുന്നു. ഒപ്പം നിന്ന് സെല്‍ഫിയുമെടുത്തിരുന്നു. 

ലോക ഫുട്‌ബോള്‍ കീഴടക്കി സല കുതിപ്പ് തുടരുന്നതിന് ഇടയിലാണ് സലയുടെ അപരന്‍ വീണ്ടും ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തുന്നത്. സീസണിലെ ഗോള്‍ വേട്ടയില്‍ മറ്റ് താരങ്ങളെയെല്ലാം പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ടിനോട് അടുത്തിരിക്കുകയാണ് സല. ഈജിപ്തിന്റെ ലോക കപ്പ് പ്രതീക്ഷകളും സലയില്‍ തന്നെ. 

 

A post shared by Ahmed Bahaa (@ahmedbahaa87) on

സല പ്രശസ്തിയുടെ കൂമ്പാരം കയറവെ സലയുമായി രൂപസാദൃശ്യമുള്ള എഞ്ചിനിയറുടെ ആരാധക പിന്തുണയും കൂടുകയാണ്. ഈജിപ്ത്യന്‍ ടെലിവിഷന്‍ ചാനലുകളില്‍ സലയുടെ അപരന്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ട്വിറ്ററില്‍ അയ്യായിരിത്തിന് അടുത്ത് ഫോളോവേഴ്‌സുമാണ് ഈ മറ്റൊരു സലയ്ക്ക്. റെസ്‌റ്റോറന്റുകളിലും നിരത്തുകളിലും പ്രത്യക്ഷ്യപ്പെടുന്ന അഹ്മദ് ബഹയ്ക്ക് അടുത്തേക്ക് ആരാധകര്‍ സലയെന്ന് തെറ്റിദ്ധരിച്ച് എത്തിക്കൊണ്ടേയിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com