കൗണ്ടിയിലെ വിരാട് കോഹ് ലിയുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത്; അവിടേയും ആരാധകരെ ഞെട്ടിച്ച് താരം

18 കോടി രൂപയ്ക്കാണ് പതിനൊന്നാം ഐപിഎല്‍ സീസണില്‍ വിരാട് കോഹ് ലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്
കൗണ്ടിയിലെ വിരാട് കോഹ് ലിയുടെ പ്രതിഫല വിവരങ്ങള്‍ പുറത്ത്; അവിടേയും ആരാധകരെ ഞെട്ടിച്ച് താരം

18 കോടി രൂപയ്ക്കാണ് പതിനൊന്നാം ഐപിഎല്‍ സീസണില്‍ വിരാട് കോഹ് ലിയെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള താരങ്ങളുടെ ലിസ്റ്റിലും കോഹ് ലി മുന്നില്‍ തന്നെ. അങ്ങിനെ വരുമ്പോള്‍ കൗണ്ടി കളിക്കാന്‍ പോകുന്ന കോഹ് ലിക്ക് ലഭിക്കുന്ന പ്രതിഫലം എത്രയാകും? 

ഞെട്ടിക്കുന്ന പ്രതിഫലത്തിലായിരിക്കും ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്ന് അറിയപ്പെടുന്ന കോഹ് ലി സറേ ടീമിന് വേണ്ടി കൗണ്ടി കളിക്കുക എന്ന് കരുതിയവര്‍ക്ക് തെറ്റി. ജൂണ്‍ മാസത്തില്‍ കോഹ് ലി സറേയ്ക്ക് വേണ്ടി കളിക്കും. അതിനായി കോഹ് ലി വാങ്ങുന്നത് പേരിനൊരു മാച്ച് ഫീ മാത്രമാണ്, ഒപ്പം യാത്രയുടേയും താമസത്തിന്റേയും തുകയും. 

കൗണ്ടി കളിക്കുന്ന മറ്റ് മുന്‍ നിര താരങ്ങളേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് കോഹ് ലി കൈപ്പറ്റുന്നതെന്ന് ബിസിസിഐ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രതിഫല തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്‍പായിട്ടാണ് കോഹ് ലി കൗണ്ടി കളിക്കാനായി പോകുന്നത്. ഇത് ഇംഗ്ലണ്ടിലെ സാഹചര്യത്തോട് കൂടുതല്‍ ഇണങ്ങുന്നതിന് കോഹ് ലിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

എന്നാല്‍ അഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റില്‍ കോഹ് ലി ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്ന നിലപാടായിരുന്നു ബിസിസിഐ സ്വീകരിച്ചത്. പക്ഷേ കൗണ്ടി കളിക്കാനുള്ള തീരുമാനത്തില്‍ കോഹ് ലി ഉറച്ചു നില്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com