പ്ലേ ഓഫ് സാധ്യത നിലനിർത്തി മുംബൈ ; പഞ്ചാബിനെതിരെ ആറു വിക്കറ്റ് വിജയം

പഞ്ചാബ്​ മുന്നോട്ടുവെച്ച 175 റൺസ്​ വിജയലക്ഷ്യം ഒാപ്പണർ സൂര്യകുമാർ യാദവി​​ന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് മുംബൈ മറികടന്നത്
പ്ലേ ഓഫ് സാധ്യത നിലനിർത്തി മുംബൈ ; പഞ്ചാബിനെതിരെ ആറു വിക്കറ്റ് വിജയം

ഇൻഡോർ : നിർണായക മത്സരത്തിൽ പഞ്ചാബിനെ കീഴ്പ്പെടുത്തി മുംബൈ പ്ലേ ഓഫ് സാധ്യത നിലനിർത്തി. കിം​ഗ്സ് ഇലവൻ പഞ്ചാബിനെ ആറു വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് കീഴടക്കിയത്.  പഞ്ചാബ്​ മുന്നോട്ടുവെച്ച 175 റൺസ്​ വിജയലക്ഷ്യം ഒാപ്പണർ സൂര്യകുമാർ യാദവി​​ന്റെ അർധസെഞ്ച്വറിയുടെ മികവിലാണ് മുംബൈ മറികടന്നത്. സൂര്യകുമാർ 57 റൺസെടുത്തപ്പോൾ, ക്രുണാൽ പാണ്ഡ്യ 31 ഉം, നായകൻ രോഹിത് ശർമ്മ 24 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി മുജീബ്​ റഹ്​മാൻ രണ്ട്​ വിക്കറ്റെടുത്തു. 

ആ​ദ്യം ബാ​റ്റ്​ ചെയ്​​ത പ​ഞ്ചാ​ബ്​ ക്രി​സ്​ ഗെ​യ്​​ലിന്റെ അർധസെഞ്ച്വറിയുടെ കരുത്തിൽ നിശ്ചിത   20 ഒാ​വ​റി​ൽ ആ​റു​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 174 റ​ൺ​സെ​ടു​ത്തു. 40 പന്തുകളില്‍ നിന്നാണ് ഗെയിലിന്റെ അര്‍ധ സെഞ്ച്വുറി. ലോകേഷ് രാഹുല്‍ (24) കരുണ്‍ നായര്‍ (23) മാര്‍കസ് സ്‌റ്റോണിസ് (29) റണ്‍സ് നേടി. യുവരാജ് ഇത്തവണയും നിരാശപ്പെടുത്തി. ഡുമിനിയും ബെന്നും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി

വിജയത്തോടെ മുംബൈ ഇന്ത്യൻസ് പോയിന്റ് പട്ടികയിൽ അ‍ഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. അതേസമയം പരാജയപ്പെട്ടെങ്കിലും പഞ്ചാബ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com