ഫൈനലിന് മുന്‍പേ യുവേഫ വിജയിയെ പ്രഖ്യാപിച്ചു; ചാമ്പ്യന്‍സ് ലീഗ് കിരീടം ലിവര്‍പൂളിന്!
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍-റയല്‍ കൊമ്പുകോര്‍ക്കലിനായുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സലയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ കൂടിയാവും അതെന്ന് ആരാധകര്‍ക്ക് ഉറപ്പുണ്ട്. ആര്‍ക്കാണ് മുന്‍തൂക്കം എന്നെല്ലാം കണക്കു കൂട്ടി ഫുട്‌ബോള്‍ ലോകം തലപുകയ്ക്കുന്നതിന് ഇടയില്‍ യുവേഫ വിജയികളെ പ്രഖ്യപിച്ചു.
മെയ് 27നാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍. എന്നാല്‍ ഫൈനല്‍ നടക്കുന്നതിന് മുന്‍പ് തന്നെ യുവേഫ വിജയിയെ പ്രഖ്യാപിക്കുകയായിരുന്നു. 2017-18 സീസണിലെ വിജയികള്‍ ലിവര്‍പൂള്‍ ആണെന്നായിരുന്നു യുവേഫയുടെ പ്രഖ്യാപനം.
യുവേഫയ്ക്ക് അബദ്ധം പിണഞ്ഞതായിരുന്നു.ടൂര്‍ണമെന്റ് ഫിക്‌സ്ച്വര്‍ ലിസ്റ്റിലായിരുന്നു ലിവര്‍പൂണ്‍ വിജയികള്‍ എന്നെഴുതിയ ഫോട്ടോ യുവേഫ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ആറാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ലിവര്‍പൂളിന് യുവേഫയുടെ ഈ അബദ്ധം ഒരു ശുഭ സൂചനയാണെന്നുമെല്ലാം ആരാധകര്‍ വിലയിരുത്തുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ