ബ്ലാക്ക് ബെല്‍റ്റ് കൂടിയാണ് രാജസ്ഥാന്‍ നായകന്‍; സഹതാരങ്ങളെ കരാട്ടെ പഠിപ്പിക്കാനുള്ള കരാട്ടെ കിഡിന്റെ ശ്രമം 

ബാറ്റിങ്ങിലെ തന്റെ സാങ്കേതിക മികവ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എങ്കിലും കരാട്ടെയിലെ പ്രാവിണ്യം ഒന്ന് പരീക്ഷിക്കുകയാണ് രഹാനെ ഇപ്പോള്‍
ബ്ലാക്ക് ബെല്‍റ്റ് കൂടിയാണ് രാജസ്ഥാന്‍ നായകന്‍; സഹതാരങ്ങളെ കരാട്ടെ പഠിപ്പിക്കാനുള്ള കരാട്ടെ കിഡിന്റെ ശ്രമം 

പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. തന്റെ കുറ്റമറ്റ ബാറ്റിങ് ടെക്‌നിക്‌സ് കൊണ്ട് ടീമിനെ വിജയ വഴിയില്‍ എത്തിക്കാന്‍ നായകന്‍ രഹാനേയ്ക്ക് സാധിക്കുന്നില്ല. ബാറ്റിങ്ങിലെ തന്റെ സാങ്കേതിക മികവ് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല എങ്കിലും കരാട്ടെയിലെ പ്രാവിണ്യം ഒന്ന് പരീക്ഷിക്കുകയാണ് രഹാനെ ഇപ്പോള്‍. 

കളിക്കളത്തില്‍ എപ്പോഴും ശാന്ത പ്രകൃതനായ രഹാനെ കരാട്ടേയില്‍ ബ്ലാക്ക്‌ബെല്‍റ്റ് കൂടിയാണെന്ന് അധികം ആരാധകര്‍ക്കും അറിയാന്‍ ഇടയില്ല. രാജസ്ഥാന്‍ ടീം അംഗങ്ങള്‍ക്ക് കരാട്ടെയുടെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുക്കുകയാണ് നായകന്‍. 

ഒരു ചടങ്ങില്‍ വെച്ച് രാജസ്ഥാന്‍ താരങ്ങളായ കുല്‍ക്കര്‍ണിക്കും, ബെന്നിനും കരാട്ടെയുടെ ഏതാനും സ്റ്റെപ്പുകള്‍ പഠിപ്പിക്കാനാണ് രഹാനെ ശ്രമിക്കുന്നത്. തന്നിലെ കരാട്ടെ കിഡിനെ നായകന്‍ പുറത്തെടുക്കുന്നു എന്ന തലക്കെട്ടോടെയായിരുന്നു രാജസ്ഥാന്‍ ഇതിന്റെ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com