അടിയന്തര ശസ്ത്രക്രീയ വിജയകരം; കളിക്കളത്തിലെ പോരാട്ട വീര്യം ഇവിടേയും ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ലോകം

മസ്തിഷകത്തിലെ രക്തസ്രാവം മൂലം എഴുപത്തിയാറുകാരനായ ഫെര്‍ഗൂസനെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ് ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചിരുന്നു
അടിയന്തര ശസ്ത്രക്രീയ വിജയകരം; കളിക്കളത്തിലെ പോരാട്ട വീര്യം ഇവിടേയും ആവശ്യപ്പെട്ട് ഫുട്‌ബോള്‍ ലോകം

മസ്തിഷ്‌കത്തിലെ ആന്തരിക രക്തസ്രാവം മൂലം അതീവ ഗുരുതരാവസ്ഥയിലായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം അലക്‌സ് ഫെര്‍ഗൂസന്റെ തിരിച്ചു വരവിനായി ആശംസിച്ചും പ്രാര്‍ഥിച്ചും ഫുട്‌ബോള്‍ ലോകം. മസ്തിഷകത്തിലെ രക്തസ്രാവം മൂലം എഴുപത്തിയാറുകാരനായ ഫെര്‍ഗൂസനെ ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയതായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബ് ഫുട്‌ബോള്‍ ലോകത്തെ അറിയിച്ചിരുന്നു. 

അടിയന്തര ശസ്ത്രക്രീയ വിജയകരമായിരുന്നു എങ്കിലും കൂടുതല്‍ കരുതലിനായി അദ്ദേഹത്തിന് ഐസിയുവില്‍ തുടരേണ്ടിവരുമെന്നും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വ്യക്തമാക്കിയിരുന്നു. വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ മാഞ്ചസ്റ്ററിന് സമീപം ചിയാഡിലിലെ ഫെര്‍ഗൂസന്റെ വസതിയിലേക്ക് ആബുംലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു എന്നാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫെര്‍ഗൂസന്റെ മകനും ഇംഗ്ലീഷ് ക്ലബായ ഡോണ്‍കാസ്റ്ററിന്റെ മാനേജറുമായ ഡാരന്‍ ക്ലബിന്റെ ലീഗ് മത്സരങ്ങളില്‍ നിന്നും കുടുംബ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിട്ടുനിന്നതോടെ ഫെര്‍ഗൂസന്റെ ആരോഗ്യ നില സംബന്ധിച്ച ആശങ്ക വര്‍ധിച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഉടനീളം കാട്ടിയ പോരാട്ട വീര്യം ഇവിടേയും പ്രകടിപ്പിച്ച് അദ്ദേഹം മടങ്ങി വരുമെന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com