കോഹ് ലിയുടെ വിക്കറ്റ് എടുത്ത് ഞെട്ടിയതിന് പിന്നില്‍ എന്താണ്? ജഡേജ പറയുന്നു

റോയല്‍ ചലഞ്ചേഴ്‌സിനെ വീണ്ടും തോല്‍വിയിലേക്ക് കൂപ്പുകുത്തിച്ച് ജഡേജ താളം തിരികെ പിടിക്കുകയായിരുന്നു
കോഹ് ലിയുടെ വിക്കറ്റ് എടുത്ത് ഞെട്ടിയതിന് പിന്നില്‍ എന്താണ്? ജഡേജ പറയുന്നു

ഇദ്ദേഹത്തിന് ടീമിലുള്ള സ്ഥാനം എന്തെന്ന് ആരാഞ്ഞായിരുന്നു ജഡേജയ്‌ക്കെതിരെ ആരാധകര്‍ രംഗത്തെത്തിയത്. ബാറ്റിങ്ങിലും ബോളിങ്ങിലും പൂര്‍ണമായും പരാജയപ്പെട്ടതിന് പിന്നാലെ ഫീല്‍ഡിങ്ങിലും ജഡേജയ്ക്ക് പിഴച്ചതായിരുന്നു ആരാധകരെ പ്രകോപിപ്പിച്ചത്. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സിനെ വീണ്ടും തോല്‍വിയിലേക്ക് കൂപ്പുകുത്തിച്ച് ജഡേജ താളം തിരികെ പിടിക്കുകയായിരുന്നു. 

ബാംഗ്ലൂര്‍ നായകന്‍ കോഹ് ലിയെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ, തന്റെ ആദ്യ ബോളില്‍ തന്നെ കോഹ് ലിയെ മടക്കി ആരാധകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു ജഡേജ. എന്നാല്‍ വിക്കറ്റ് വീഴ്ത്തി ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചെങ്കിലും ജഡേജയെ വിട്ടുപിടിക്കാന്‍ ആരാധകര്‍ തയ്യാറല്ല. 

സുനില്‍ നരെയ്‌നിന്റെ ക്യാച്ച് രണ്ട് വട്ടം വിട്ടതിന് പിന്നാലെ ട്രോളുകള്‍ നേരിട്ട ജഡേജയെ ഇപ്പോള്‍, കോഹ് ലിയുടെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ആഘോഷിക്കാതിരുന്നതിന്റെ പേരിലാണ് ട്രോളര്‍മാര്‍ വധിക്കുന്നത്. ക്ലീന്‍ ബൗള്‍ഡ് ആക്കിയതിന് ശേഷം കോഹ് ലി ജഡേജയെ രൂക്ഷമായി തന്നെയൊന്ന് നോക്കി. എന്നാല്‍ വിക്കറ്റ് വീഴല്‍ ആഘോഷമാക്കാറുള്ള ജഡേജ പക്ഷേ ഒരു പ്രതികരണവുമില്ലാതെ നിന്നു. 

ദേശീയ ടീം നായകനെ പുറത്താക്കിയത് ആഘോഷിക്കാതിരുന്നതിന് ജഡേജയെ ഐസിസി വരെ ട്രോളി. എന്നാല്‍ എന്റെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് വീഴുകയായിരുന്നു. വിക്കറ്റ് വീഴുന്നത് ആഘോഷിക്കാന്‍ ഞാന്‍ ഒരുങ്ങിയിട്ടുണ്ടായിരുന്നില്ല. വിരാട്ടിന്റേത് വലിയ വിക്കറ്റ് തന്നെയാണ്. ഒരു നല്ല വിക്കറ്റ് കിട്ടിയെന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ ആ സമയമെന്നും ജഡേജ സംഭവത്തെ കുറിച്ച് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com