27ലെ മത്സരത്തിന് ഇന്ത്യന്‍ ടീമിലും സറേ ടീമിലും കോഹ് ലിയുടെ പേര്; വിട്ടുവീഴ്ചയില്ലാതെ ബിസിസിഐ

കൗണ്ടി കളിക്കാന്‍ കോഹ് ലി എടുത്ത തീരുമാനത്തോട് എതിര്‍പ്പുള്ളവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിഭാഗം
27ലെ മത്സരത്തിന് ഇന്ത്യന്‍ ടീമിലും സറേ ടീമിലും കോഹ് ലിയുടെ പേര്; വിട്ടുവീഴ്ചയില്ലാതെ ബിസിസിഐ

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് സാഹചര്യങ്ങളോട് ഇണങ്ങുന്നതിന് വേണ്ടി കൗണ്ടി കളിക്കാന്‍ കോഹ് ലി എടുത്ത തീരുമാനത്തോട് എതിര്‍പ്പുള്ളവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിഭാഗം. ആ എതിര്‍പ്പ് വ്യക്തമാക്കുന്നതാണ് ആറ് വ്യത്യസ്ത പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച സെലക്ഷന്‍ കമ്മിറ്റിയുടെ നീക്കങ്ങള്‍. 

കൗണ്ടി ടീമായ സറേയ്ക്ക് വേണ്ടിയാണ് കോഹ് ലി കളിക്കുക. ജൂണ്‍ മാസം മുഴുവന്‍ കോഹ് ലി സറേയ്ക്ക് വേണ്ടി കളിക്കാനുണ്ടാവും എന്ന് ക്ലബ് പ്രഖ്യാപിച്ചു കഴിഞ്ഞു. യോര്‍ക് ഷെയറിനെതിരായ സറേയുടെ മത്സരം 25 മുതല്‍ 28 വരെയാണ്. എന്നാല്‍ അയര്‍ലാണ്ടിനെതിരായ 27ലെ ട്വിന്റി20 മത്സരത്തില്‍ കോഹ് ലിയുടെ പേര് ഉള്‍പ്പെടുത്തിയാണ് സെലക്ഷന്‍ കമ്മിറ്റി ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇതോടെ 27ന് സറേയ്ക്ക് വേണ്ടി ഇറങ്ങുമോ, ഇന്ത്യയെ നയിക്കാന്‍ എത്തുമോ കോഹ് ലി എന്ന ചോദ്യമാണ് ആശയക്കുഴപ്പം തീര്‍ത്ത് ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ബിസിസിഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുമില്ല. 

ഇന്ത്യന്‍ ടീമിന്റെ ടീം പ്രഖ്യാപനത്തോടെ കോഹ് ലിയുമായുള്ള കരാറില്‍ സറേ മാറ്റം വരുത്തുമോ എന്നും വ്യക്തമല്ല. അയര്‍ലാന്‍ഡിനെതിരായ പരമ്പരയ്ക്ക് ഇറങ്ങിയാല്‍ കോഹ് ലിക്ക് രണ്ട് മത്സരങ്ങള്‍ മാത്രമേ സറേയ്ക്ക് വേണ്ടി കളിക്കാന്‍ സാധിക്കുകയുള്ളു. ഇംഗ്ലണ്ട് പര്യടനത്തിന് നമ്മള്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ എന്തിനാണ് അയര്‍ലാണ്ട് പര്യടനത്തിലേക്ക് കോഹ് ലിയുടെ പേര് ചേര്‍ത്തത് എന്ന ചോദ്യവും ഒരു വിഭാഗം ബിസിസിഐ വൃത്തങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com