ജീവനുള്ള ഒച്ചിനെ കഴിച്ചു എന്നത് സത്യമാണ്, ടെന്‍ഷന്‍ മാറ്റാനായിരുന്നു അതെന്ന് എസി മിലാന്‍ കോച്ച് 

സമ്മര്‍ദ്ദം പിടി മുറുക്കി കഴിയുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ മനുഷ്യ യുക്തിക്ക് അതീതമായ പല കാര്യങ്ങളും ചെയ്യേണ്ടതായി വരും
ജീവനുള്ള ഒച്ചിനെ കഴിച്ചു എന്നത് സത്യമാണ്, ടെന്‍ഷന്‍ മാറ്റാനായിരുന്നു അതെന്ന് എസി മിലാന്‍ കോച്ച് 

ജീവനോടെ ഒച്ചിനെ തിന്നുന്ന ഒരു പരിശീലകനെ കുറിച്ച് ആേ്രന്ദ പിര്‍ലോ ആയിരുന്നു ഫുട്‌ബോള്‍ ലോകത്തോട് പറഞ്ഞത്. എന്നാലിപ്പോള്‍ ആ കോച്ച് തന്നെ പറയുന്നു...ഞാന്‍ ഒച്ചിനെ ജീവനോട് തിന്നിട്ടുണ്ട്, സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു അത്. എസി മിലാന്‍ കോച്ചായ ജെന്നാരോ ഗട്ടൂസോയാണ് ഫുട്‌ബോള്‍ പ്രേമികളെ ഞെട്ടിക്കുന്നതും കൗതുകമുണര്‍ത്തുന്നതുമായ വെളിപ്പെടുത്തലുമായി വരുന്നത്. 

സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ മുന്നിലുണ്ടായിരുന്ന വഴി അതായിരുന്നു. 2010ലെ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ മത്സരത്തിന് മുന്‍പായിരുന്നു സമ്മര്‍ദ്ദം എന്നെ പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വിധം പിടിമുറുക്കിയത്. ഇങ്ങനെ സമ്മര്‍ദ്ദം പിടി മുറുക്കി കഴിയുമ്പോള്‍ അതില്‍ നിന്നും രക്ഷ നേടാന്‍ മനുഷ്യ യുക്തിക്ക് അതീതമായ പല കാര്യങ്ങളും ചെയ്യേണ്ടതായി വരും. 

അങ്ങിനെ, ജീവനോടെയുള്ള ഒച്ചുകളെ ഭക്ഷിച്ചായിരുന്നു ഞാന്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ ശ്രമിച്ചതെന്ന് എസി മിലാന്‍ കോച്ച് പറയുന്നു. പിര്‍ലോ പറഞ്ഞത് സത്യമാണ്. പക്ഷേ ഒച്ചിനെ കഴിക്കുന്നതിലും മോശമായ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒച്ചല്ല അവിടെ വിഷയം എന്ന് ചുരുക്കം. ആ പ്രത്യേക സമയത്തെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്ന ഒന്നാണ് നമ്മള്‍ തേടുന്നതെന്നും ജെന്നാരോ ഗട്ടൂസോ ചൂണ്ടിക്കാണിക്കുന്നു. 

പക്ഷേ ഒച്ചിനെ കഴിച്ചിട്ടും ഫലമുണ്ടായില്ല. രണ്ട് പാദത്തിലുമായി രണ്ടിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് എസി മിലാനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തകര്‍ത്തു വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com