ധോനി ചാരനാണ്, താരത്തിന് വേറെ പണി നിര്‍ദേശിച്ച് ആലിയ ഭട്ട്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചാരപ്പണിക്ക് ചേര്‍ന്ന വ്യക്തി ധോനി ആണെന്നായിരുന്നു ആലിയയുടെ പ്രതികരണം
ധോനി ചാരനാണ്, താരത്തിന് വേറെ പണി നിര്‍ദേശിച്ച് ആലിയ ഭട്ട്

ഇന്ത്യയെ രണ്ട് ലോക കിരീടങ്ങളിലേക്ക് എത്തിച്ച നായകന്റെ പ്രായം അതിക്രമിച്ചെന്നും ടീമില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കണം എന്നുമുള്ള മുറവിളികള്‍ ശക്തമാണ്. അതിനിടയിലാണ് ധോനിക്ക് വേറെ പണി നിര്‍ദേശിച്ച് ബോളിവുഡ് താരം ആലിയാ ഭട്ട് വരുന്നത്. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ചാരപ്പണിക്ക് ചേര്‍ന്ന വ്യക്തി ധോനി ആണെന്നായിരുന്നു ആലിയയുടെ പ്രതികരണം. കെന്റ് ക്രിക്കറ്റ് ലൈവില്‍ എത്തിയപ്പോഴായിരുന്നു ആലിയയുടെ വാക്കുകള്‍. ഇന്ത്യന്‍ ആര്‍മിയുടെ ചാരയായി ആലിയ അഭിനയിക്കുന്ന റാസി എന്ന ചിത്രത്തിന് പ്രെമൊഷന് വേണ്ടിയായിരുന്നു ഷോയിലേക്ക് ആലിയ എത്തിയത്. 

ആലിയയ്ക്ക് ഒപ്പം ചോദ്യങ്ങളുമായെത്തിയത് ഇര്‍ഫാന്‍ പഠാനും ബ്രെറ്റ് ലീയും. ആദ്യം ഇന്ത്യന്‍ ടീമിലെ നല്ല ചാരന്‍ ആരാണെന്നായിരുന്നു ആലിയ ചോദിച്ചത്. ധോനി എന്നായിരുന്നു ഇര്‍ഫാന്റെ മറുപടി. എന്തുകൊണ്ട് ധോനി എന്ന ചോദ്യത്തിനും ഇര്‍ഫാന്റെ പക്കല്‍ ഉത്തരമുണ്ടായിരുന്നു, കൡക്കാരെ ഓരോരുത്തരേയും ധോനി സൂക്ഷ്മമായി നിരീക്ഷിക്കും. 

പിന്നാലെ ഇര്‍ഫാന്റെ ചോദ്യവുമെത്തി. ചാരപ്പണിക്ക് യോജിച്ച ക്രിക്കറ്റ് താരം ആരാണെന്നായിരുന്നു ആലിയയ്ക്ക് നേരെയുള്ള ഇര്‍ഫാന്റെ ചോദ്യം. ധോനി എന്ന് ആലിയയുടെ ഉത്തരവും പെട്ടെന്ന് എത്തി. ഇര്‍ഫാന്‍ ധോനിയെ അങ്ങിനെ പറഞ്ഞതുകൊണ്ടാണ് താനും ധോനിയുടെ പേര് പറഞ്ഞതെന്ന് ആലിയ വിശദീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com