സാക്ഷിയോട് പറയരുത്, ആദ്യ ക്രഷിനെ വെളിപ്പെടുത്തി ധോനി

ധോനി പതിയെ ആദ്യ ക്രഷിനെ കുറിച്ചുള്ള രഹസ്യങ്ങളുടെ അറ തുറക്കാന്‍ തുടങ്ങി. പേരില്‍ A എന്ന വാക്ക് ഉണ്ടെന്നായി ധോനി
സാക്ഷിയോട് പറയരുത്, ആദ്യ ക്രഷിനെ വെളിപ്പെടുത്തി ധോനി

അങ്ങിനെ ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയുടെ ആദ്യ ക്രഷ് ആരെന്ന ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമായി. മാജിക് ട്രിക്കിലൂടെയായിരുന്നു ധോനിക്കുള്ളിലുണ്ടായിരുന്ന ആ രഹസ്യത്തെ പെര്‍ഫോമര്‍ ചൂഴ്‌ന്നെടുത്തത്. 

ഗള്‍ഫ് ഓയിലിന് വേണ്ടിയുള്ള പ്രമൊഷണല്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ആദ്യ ക്രഷിനെ കുറിച്ച് ധോനിയോട് ചോദ്യമെത്തി. ആ സമയം അങ്ങിനെ ഒരു ട്രെന്‍ഡ് ഇല്ലെന്നായിരുന്നു ധോനിയുടെ മറുപടി. പക്ഷേ അവതാരകന്‍ പിടിവിട്ടില്ല. 

ധോനി പതിയെ ആദ്യ ക്രഷിനെ കുറിച്ചുള്ള രഹസ്യങ്ങളുടെ അറ തുറക്കാന്‍ തുടങ്ങി. പേരില്‍ A എന്ന വാക്ക് ഉണ്ടെന്നായി ധോനി. അതിപ്പോ എല്ലാ പെണ്‍കുട്ടികളുടെ പേരിലും എ ഇല്ലേ എന്നായി അവതാരകന്‍. ഒടുവില്‍ ധോനി  പറഞ്ഞു, പേരില്‍ മൂന്നാമക്കെ അക്ഷരമായിട്ടാണ് A വരുന്നത്. പിന്നാലെ ധോനി പറഞ്ഞു, ആ പേര് സ്വാതി എന്നാണ്. ഒപ്പം സാക്ഷിയോട് പറയരുത് എന്ന് അപേക്ഷയും. 

പക്ഷേ ധോനിയുടെ ക്രഷിനെ കുറിച്ചോര്‍ത്ത് സാക്ഷി ബേജാറാവേണ്ട കാര്യമില്ല. 1999ല്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ധോനി സ്വാതിയെ അവസാനമായി കാണുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com