കോഹ് ലിയെ തളയ്ക്കാന്‍ ആ വഴി ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് നിര്‍ദേശിച്ച് പൂജാര; ചതിയെന്ന് ആരാധകര്‍

കോഹ് ലിയെ എങ്ങിനെ തളയ്ക്കാം എന്നതില്‍ യോര്‍ക്ക് ഷെയറിലേതുള്‍പ്പെടെയുള്ള കൗണ്ടി ടീമുകള്‍ക്ക് വഴികള്‍ പറഞ്ഞു കൊടുക്കുകയാണ് പൂജാര
കോഹ് ലിയെ തളയ്ക്കാന്‍ ആ വഴി ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് നിര്‍ദേശിച്ച് പൂജാര; ചതിയെന്ന് ആരാധകര്‍

ഇംഗ്ലണ്ട് പര്യടനം മുന്‍ നിര്‍ത്തി സാഹചര്യങ്ങളോട് ഇണങ്ങുക ലക്ഷ്യം വെച്ചാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി കൗണ്ടി കളിക്കാനായി പറക്കുന്നത്. ഐപിഎല്‍ താര ലേലത്തില്‍ ടീമുകള്‍ അവഗണിച്ചതോടെ പൂജാര കൗണ്ടി ടീമായ യോര്‍ക്ക് ഷെയ്‌റിന് വേണ്ടി കളിക്കാന്‍ ഇറങ്ങി എങ്കിലും പൂര്‍ണ പരായജമായി തീരുകയായിരുന്നു പൂജാര അവിടെ. 

കോഹ് ലിക്ക് കൗണ്ടിയിലും സറേയ്ക്ക് വേണ്ടി മികച്ച ഇന്നിങ്‌സ് കളിക്കാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പക്ഷേ കളിക്കളത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ കോഹ് ലിക്ക് കൗണ്ടിയില്‍ ഒരു വെല്ലുവിളി എത്തിയിരിക്കുകയാണ്. വെല്ലുവിളി ഉയര്‍ത്തുന്നതാവട്ടെ പൂജാരയും. ഇത് ചതിയെന്നാണ് കോഹ് ലിയുടെ ആരാധകര്‍ പറയുന്നത്. 

കോഹ് ലിയെ എങ്ങിനെ തളയ്ക്കാം എന്നതില്‍ യോര്‍ക്ക് ഷെയറിലേതുള്‍പ്പെടെയുള്ള കൗണ്ടി ടീമുകള്‍ക്ക് വഴികള്‍ പറഞ്ഞു കൊടുക്കുകയാണ് പൂജാര എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോഹ് ലിയെ പൂട്ടാനുള്ള വഴികള്‍ പൂജാര നിര്‍ദേശിക്കുന്നതായിട്ടാണ് യോര്‍ക്ക് ഷെയ്‌റിന്റെ സീമറായ ബെന്‍ കോഡ് പറയുന്നത്. 

ഓഫ് സ്റ്റമ്പിലേക്ക എറിഞ്ഞ് കോഹ് ലിയെ നിരന്തരം പ്രകോപിപ്പിക്കാനാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് പൂജാരയുടെ ഉപദേശം. കോഹ് ലിയുടെ കാലുകളുടെ നേര്‍ക്ക് പന്തെറിയുക. നിങ്ങളിലേക്ക് കോഹ് ലി എത്താന്‍ അനുവദിച്ച് ക്ഷമയോടെ കളിക്കുക എന്നാണ് പൂജാര പറയുന്നതെന്നും ബെന്‍ പറയുന്നു. 

മൂന്ന് മത്സരങ്ങളിലായിരിക്കും കോഹ് ലി സറേയ്ക്ക് വേണ്ടി കളിക്കുക. ജൂണ്‍ മാസത്തില്‍ മുഴുവനും കോഹ് ലി സറേയ്ക്ക് ഒപ്പമുണ്ടാകും. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് ഒഴിവാക്കിയാണ് കോഹ് ലി കൗണ്ടി കളിക്കാനായി പോകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com