ടീം സ്പിരിറ്റ് എന്ന ഒന്ന് ഉണ്ടാവണം; കൂറ്റന്‍ തോല്‍വിയില്‍ ടീമിനോട് കലിപ്പിച്ച് ഷാരൂഖ്

ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്തെത്തുന്നുണ്ടെന്ന് ഉറപ്പിച്ച ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും, ബൗളര്‍മാരുടെ കണിശതയും മുംബൈയ്ക്ക് തുണയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല
ടീം സ്പിരിറ്റ് എന്ന ഒന്ന് ഉണ്ടാവണം; കൂറ്റന്‍ തോല്‍വിയില്‍ ടീമിനോട് കലിപ്പിച്ച് ഷാരൂഖ്

തുടരെ തോല്‍വികള്‍ നേരിട്ട് പ്ലേ ഓഫിലേക്ക് കടക്കില്ലെന്ന തോന്നിപ്പിച്ചിടത്ത് നിന്നായിരുന്നു മൂന്ന് മത്സരങ്ങള്‍ ജയിച്ച് മുംബൈ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചത്. മുംബൈയുടെ തിരിച്ചു വരവിന്റെ ചൂട് ശരിക്കും അറിഞ്ഞത് കൊല്‍ക്കത്തയും. 

ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പന്തെത്തുന്നുണ്ടെന്ന് ഉറപ്പിച്ച ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ ബാറ്റിങ്ങും, ബൗളര്‍മാരുടെ കണിശതയും മുംബൈയ്ക്ക് തുണയായപ്പോള്‍ കൊല്‍ക്കത്തയ്ക്ക് മറുപടി ഉണ്ടായിരുന്നില്ല. 102 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയിലേക്കാണ് കൊല്‍ക്കത്ത തകര്‍ന്നടിഞ്ഞ് വീണത്. 

ടീമിന്റെ തോല്‍വിയില്‍ തീര്‍ത്തും അസ്വസ്ഥനാണ് താനെന്ന് വ്യക്തമാക്കുന്ന പ്രതികരണവുമായിട്ടായിരുന്നു കൊല്‍ക്കത്ത ടീം ഉടമ ഷാരുഖ് ഖാന്‍ രംഗത്തെത്തിയത്. ടീമിന്റെ സ്പിരിറ്റ് ഇല്ലായ്മയാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന വിമര്‍ശന സ്വരം ഉയര്‍ത്തിയായിരുന്നു ഷാരുഖിന്റെ ട്വീറ്റ്. 

സ്പിരിറ്റാണ് കളിയില്‍ വിഷയം. ജയവും തോല്‍വിയും അത് പ്രതിഫലിപ്പിക്കുന്നില്ല. എന്നാലിന്ന്, ബോസ് എന്ന നിലയില്‍ ടീമിന്റെ ഭാഗത്ത് നിന്നും ഇല്ലാതെ പോയ സ്പിരിറ്റില്‍ ഞാന്‍ നിങ്ങളോട് ക്ഷമ ചോദിക്കുകയാണെന്ന് ഷാരൂഖ് ട്വിറ്ററില്‍ കുറിക്കുന്നു. 

17 ബോളില്‍ അര്‍ധ ശതകം തികച്ച അടിച്ചു കളിച്ച ഇഷാന്റെ മികവിലായിരുന്നു മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 എന്ന സ്‌കോറിലേക്ക് എത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നരെയ്‌നെ പുറത്താക്കി മത്സരത്തിന്റെ രണ്ടാം ബോളില്‍ തന്നെ മുംബൈ പ്രഹരമേല്‍പ്പിച്ചു. 

പിന്നാലെ ക്രീസിലേക്കെത്തിയ റോബിന്‍ ഉത്തപ്പ ലിന്നിനൊപ്പം കൊല്‍ക്കത്തയുടെ ഇന്നിങ്‌സ് പതിയെ മുന്നോട്ടു കൊണ്ടുപോയെങ്കിലും സൂര്യകുമാര്‍ യാദവ് ലിന്നിനെ റണ്‍ ഔട്ട് ആക്കിയതോടെ കൊല്‍ക്കത്തയുടെ തകര്‍ച്ച ആരംഭിക്കുകയായിരുന്നു. പതിനൊന്ന് മത്സരങ്ങളില്‍ നിന്നും ആറ് ജയം വീതമാണ് മുംബൈയ്ക്കും കൊല്‍ക്കത്തയ്ക്കും ഉള്ളതെങ്കിലും റണ്‍റേറ്റിന്റെ കരുത്തില്‍ മുംബൈ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്തെക്കേത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com