സ്വന്തം ശരീരം നല്‍കി മറ്റൊരാളെ രക്ഷിക്കുന്നതിലും വലുതല്ല ഒന്നും; മറ്റ് ടീമുകളെ ഇവിടെ ഡല്‍ഹി പിന്നിലാക്കുന്നു

ഐപിഎല്‍ പതിനൊന്നാം സീസണില്‍ എങ്കിലും കിരീടത്തിലേക്ക് എത്താം എന്ന ഡല്‍ഹിയുടെ സ്വപ്‌നത്തിന് ഏതാണ്ട് തിരശീല വീണു കഴിഞ്ഞു
സ്വന്തം ശരീരം നല്‍കി മറ്റൊരാളെ രക്ഷിക്കുന്നതിലും വലുതല്ല ഒന്നും; മറ്റ് ടീമുകളെ ഇവിടെ ഡല്‍ഹി പിന്നിലാക്കുന്നു

ഐപിഎല്‍ പതിനൊന്നാം സീസണില്‍ എങ്കിലും കിരീടത്തിലേക്ക് എത്താം എന്ന ഡല്‍ഹിയുടെ സ്വപ്‌നത്തിന് ഏതാണ്ട് തിരശീല വീണു കഴിഞ്ഞു. തുടര്‍ തോല്‍വികളില്‍ ടീം വലയുകയാണെങ്കിലും മാതൃകയാക്കേണ്ട മറ്റൊരു ജീവകാരുണ്യ പ്രവര്‍ത്തനവുമായി എത്തിയിരിക്കുകയാണ് ഗംഭീറും സംഘവും.

അവയവദാനത്തിന് സമ്മതമാണെന്ന് പ്രതിജ്ഞയെടുത്ത ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരങ്ങള്‍ എല്ലാവരോടും അവയവദാനത്തിന് ഒരുങ്ങണമെന്നും ആവശ്യപ്പെടുന്നു. ഫോര്‍ട്ടീസ് ഹെല്‍ത്ത് കെയര്‍ സംഘടിപ്പിച്ച് സ്പിരിറ്റ് ഓഫ് ഗിവിങ് എന്ന പരിപാടിയില്‍ പങ്കെടുത്തായിരുന്നു ഡല്‍ഹി താരങ്ങള്‍ മറ്റ് ടീമുകള്‍ക്ക് മാതൃകയാവുന്ന തീരുമാനം പ്രഖ്യാപിച്ചത്. 

മറ്റൊരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ നമ്മുടെ ജീവന്‍ കൊണ്ട് സാധിക്കും എന്നതിനേക്കാള്‍ വലിയ കാര്യമില്ല. എന്റെ അവയവങ്ങള്‍ ദാനം ചെയ്യാം എന്ന് ഞാന്‍ നേരത്തെ സമ്മതിച്ചിട്ടുള്ളതാണ്. എല്ലാവരും അവയവദാനത്തിന് തയ്യാറാകണം എന്നാണ് എനിക്ക് പറയാനുള്ളതെന്നും ഗംഭീര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com