ധോനിയോടും, കോഹ് ലിയോടും പാക്കിസ്ഥാന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കുള്ള ഇഷ്ടം അടുത്തിടെ നമ്മള്‍ കണ്ടതാണ്. പാക് ക്രിക്കറ്റ് ആരാധകര്‍ മാത്രമല്ല, പാക് ക്രിക്കറ്റ് താരങ്ങളും ഇന്ത്യന്‍ താരങ്ങളെ ആരാധിക്കുന്നവരാണ്.
ക്രിക്കറ്റിന് പുറത്ത് വിവാദങ്ങള്‍ സൃഷ്ടിച്ച് സച്ചിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ നിന്നും രൂക്ഷ പ്രതികരണം നേരിട്ടു നില്‍ക്കുകയാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളോടുള്ള ആരാധന മറച്ചു വയ്ക്കാന്‍ പാക് മുന്‍ താരം ഷാഹിദ് അഫ്രീദി തയ്യാറല്ല. ലോകത്തിലെ ഏറ്റവും ശാന്തനായ നായകന്‍ ആരെന്ന ചോദ്യത്തിന് മറ്റൊന്ന് ആലോചിക്കാതെ അഫ്രീദി മറുപടി നല്‍കുന്നു.
ധോനിയാണ് ലോക ക്രിക്കറ്റിലെ ഏറ്റവും ശാന്തനായ നായകന്‍. ഏറ്റവും ഇഷ്ടപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് വിരാട് കോഹ് ലി എന്നാണ് അഫ്രീദിയുടെ മറുപടി. കശ്മീര്‍ വിഷയത്തിലൂന്നി അഫ്രീദി പ്രതികരിച്ചപ്പോള്‍ പാക് താരത്തിനെതിരെ രൂക്ഷ പ്രതികരണവുമായി വന്നവരില്‍ കോഹ് ലിയുമുണ്ടായിരുന്നു. എന്നാല്‍ അഫ്രീദിക്ക് അതൊന്നും വിഷയമല്ല.
കശ്മീര്‍ വിഷയത്തിലൂന്നിയ പ്രശ്‌നം ഉണ്ടാകുന്നതിന് മുന്‍പ് അഫ്രീദിയും കോഹ് ലിയും തമ്മിലുണ്ടായിരുന്നത് ക്രിക്കറ്റ് ലോകത്ത നല്ല സൗഹൃദങ്ങളില്‍ ഒന്നായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും അഫ്രീദി വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാ ഇന്ത്യന്‍ താരങ്ങളുടേയും ഒപ്പോട് കൂടിയ ജേഴ്‌സിയാണ് കോഹ് ലി അഫ്രീദിക്ക് സമ്മാനമായി നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ