ടീമിന്റെ പ്രകടനത്തെ ഞങ്ങള്‍ വിലയിരുത്തും; സെവാഗുമായുള്ള പോരില്‍ പ്രീതി സിന്റയെ പ്രതിരോധിച്ച് പഞ്ചാബ് 

ഫോര്‍മലായും അല്ലാതേയും ടീമിന്റെ പ്രകടനത്തെ ഞങ്ങള്‍ വിലയിരുത്തും. അത് ഫീല്‍ഡില്‍ വെച്ചായാലും പുറത്തായാലും മാറ്റമില്ല
ടീമിന്റെ പ്രകടനത്തെ ഞങ്ങള്‍ വിലയിരുത്തും; സെവാഗുമായുള്ള പോരില്‍ പ്രീതി സിന്റയെ പ്രതിരോധിച്ച് പഞ്ചാബ് 

ചണ്ഡീഗഡ്: പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയും ടീം മെന്റര്‍ വീരേന്ദര്‍ സെവാഗും തമ്മില്‍ വാക് പോരുണ്ടായെന്ന റിപ്പോര്‍ട്ടുകളെ തള്ളി കിങ്‌സ് ഇലവന്‍ പഞ്ചാബ്. ഇരുവര്‍ക്കിടയിലും ഒരു വഴക്കും ഉടലെടുത്തിട്ടില്ലെന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിശദീകരണം. 

അതേസമയം പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ പ്രീതി സിന്റയെ പ്രതിരോധിച്ചാണ് പഞ്ചാബ് കിങ്‌സിന്റെ പ്രസ്താവന. ഫോര്‍മലായും അല്ലാതേയും ടീമിന്റെ പ്രകടനത്തെ ഞങ്ങള്‍ വിലയിരുത്തും. അത് ഫീല്‍ഡില്‍ വെച്ചായാലും പുറത്തായാലും മാറ്റമില്ലെന്നും പഞ്ചാബ് കിങ്‌സ് തങ്ങളുടെ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. 

രാജസ്ഥാനെതിരായ മത്സരത്തിലെ തോല്‍വിയെ തുടര്‍ന്ന് പ്രീതി സിന്റ സെവാഗിനോട് വിശദീകരണം തേടിയെന്നും, പ്രകോപിതനായ സെവാഗ് തിരിച്ചും വാദിച്ചതോടെ ഇരുവരും തമ്മില്‍ വാക്‌പോരുണ്ടായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തുറന്നതും, പ്രത്യേക അധികാര ശ്രേണിയില്‍ തരം തിരിക്കുന്നതുമല്ല പഞ്ചാബ് കിങ്‌സ് ഇലവന്റെ സംസ്‌കാരം. തുറന്ന ചര്‍ച്ചയാണ് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. ഒരു ലക്ഷ്യം മുന്‍നിര്‍ത്തി എല്ലാവരുടേയും അഭിപ്രായം സ്വീകരിച്ചാണ് മുന്നോട്ടു പോകുന്നതെന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പ്രസ്താവനയില്‍ പറയുന്നു. 

പഞ്ചാബിന്റെ വിശദീകരണം വരുന്നതിന് മുന്‍പ്, സെവാഗുമായുള്ള വാക്‌പോര് നിഷേധിച്ച് പ്രതീസിന്റയും രംഗത്തെത്തിയിരുന്നു. മുംബൈ മിററിന് വീണ്ടും തെറ്റിയിരിക്കുന്നു. പണം നല്‍കി ഞങ്ങള്‍ അവരോട് എഴുതാന്‍ പറയുന്നില്ല. ആ സമയം മാത്രമാണ് അവര്‍ക്ക് ശരിയായ കാര്യം ലഭിക്കുന്നത്. ഞാനും വീരുവും തമ്മിലുള്ള സംസാരം പരിധി വിട്ടു. ഇപ്പോള്‍ ഞാന്‍ വില്ലനായി എന്നാണ് വ്യാജ വാര്‍ത്തയെന്ന് പരിഹസിച്ച് പ്രീതി സിന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com