പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് 31 റണ്‍സ് ജയം

ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ 31 റണ്‍സിന് പരാജയപ്പെടുത്തി.
പഞ്ചാബിനെതിരെ കൊല്‍ക്കത്തക്ക് 31 റണ്‍സ് ജയം

ഇന്‍ഡോര്‍: ഐപിഎല്‍ പതിനൊന്നാം സീസണില്‍ ഏറ്റവും മികച്ച സ്‌കോര്‍ നേടിയ കൊല്‍ക്കത്ത പഞ്ചാബിനെ 31 റണ്‍സിന് പരാജയപ്പെടുത്തി. 246 റണ്‍സുമായിറങ്ങിയ പഞ്ചാബ് 8 നഷ്ടത്തില്‍ 214 റണ്‍സ് എടുക്കാനെ ആയുള്ളു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി കുറിച്ച സുനില്‍ നരേയ്‌നും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമാണ് കൊല്‍ക്കത്തയുടെ റണ്‍റേറ്റ് കുത്തനെ ഉയര്‍ത്തിയത്.

ഒന്നാം വിക്കറ്റില്‍ സുനില്‍ നരേയ്‌നും ക്രിസ് ലിനും ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി. സ്‌കോര്‍ 53 റണ്‍സില്‍ നില്‍ക്കെ 17 പന്തില്‍ 27 റണ്‍സോടെ ക്രിസ് ലിന്‍ മടങ്ങി. പിന്നാലെയെത്തിയ ഉത്തപ്പയെ കൂട്ടുപിടിച്ച് നരേയ്ന്‍ വേഗത്തില്‍ റണ്‍സ് വാരി. 36 പന്ത് നേരിട്ട നരേയ്ന്‍ നാലു സിക്‌സും ഒമ്പത് ബൗണ്ടറിയും സഹിതം 75 റണ്‍സെടുത്താണ് പുറത്തായത്. 

ഉത്തപ്പ (17 പന്തില്‍ 24), റസല്‍ (14 പന്തില്‍ 31) എന്നിവരും ടീമിന് മികച്ച് അടിത്തറ നല്‍കി. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 23 പന്തില്‍ മൂന്ന് സിക്‌സും അഞ്ചു ബൗണ്ടറിയും സഹിതം 50 റണ്‍സ് നേടിയാണ് മടങ്ങിയത്. നാലു പന്ത് നേരിട്ട റാണ 11 റണ്‍സും നേടി. ഗില്‍ (8 പന്തില്‍ 16), സിര്‍ലസ് (1 പന്തില്‍ 6) എന്നിവര്‍ പുറത്താകെ നിന്നു.

പഞ്ചാബ് ബൗളര്‍മാരില്‍ അക്ഷര്‍ പട്ടേലാണ് ഏറ്റവും കൂടുതല്‍ തല്ലു വാങ്ങിയത്. നാലു ഓവര്‍ എറിഞ്ഞ പട്ടേല്‍ വിക്കറ്റൊന്നും നേടാതെ 52 റണ്‍സ് വിട്ടുകൊടുത്തു. ആന്‍ഡ്രു ടൈ നാലു ഓവറില്‍ 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു. നിലവില്‍ 10 മത്സരത്തില്‍ നിന്ന് ആറു വിജയം സഹിതം 12 പോയന്റുള്ള പഞ്ചാബ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് സാധ്യത സജീവമാക്കാം. എന്നാല്‍ 11 മത്സരത്തില്‍ നിന്ന് 10 പോയന്റുള്ള കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയിച്ചേ പറ്റു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com