ഇതെന്താണ് കാണിക്കുന്നതെന്ന് കോഹ് ലി; വിക്കറ്റിന് പിന്നില്‍ പന്തിന്റെ കുസൃതിത്തരം 

നിര്‍ണായക മത്സരത്തില്‍ ഏകാഗ്രതയോടെ കോഹ് ലി ബാറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കവെ കുസൃതിത്തരവുമായി ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തെത്തി
ഇതെന്താണ് കാണിക്കുന്നതെന്ന് കോഹ് ലി; വിക്കറ്റിന് പിന്നില്‍ പന്തിന്റെ കുസൃതിത്തരം 

ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ തന്റെ ബാറ്റിങ് താളം കോഹ് ലി വീണ്ടെടുത്തു. ടീമിനെ ജയത്തിലേക്ക് അടുപ്പിച്ചാണ് കോഹ് ലി  ക്രീസ് വിട്ടത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സ് എടുത്ത് നില്‍ക്കെയായിരുന്നു ഡിവില്ലിയേഴ്‌സും കോഹ് ലിയും ബാംഗ്ലൂരിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തത്. 

നിര്‍ണായക മത്സരത്തില്‍ ഏകാഗ്രതയോടെ കോഹ് ലി ബാറ്റ് ചെയ്യാന്‍ തയ്യാറായി നില്‍ക്കവെ കുസൃതിത്തരവുമായി ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തെത്തി. ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ ഏഴാം ഓവറിലായിരുന്നു സംഭവം. 

16 ബോളില്‍ നിന്നും കോഹ് ലി 40 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയമായിരുന്നു അത്. ബൗളര്‍ പന്ത് എറിയുന്നതിന് മുന്‍പ് വിക്കറ്റ് കീപ്പര്‍മാര്‍ കൈ രണ്ടും കൂട്ടിയടിക്കുന്ന പതിവുണ്ട്. ആ പതിവ് കോഹ് ലിക്ക് പിന്നില്‍ നിന്നും പന്തും ചെയ്തു. പക്ഷേ അത് ബൗളറിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുന്ന കോഹ് ലിയെ കുഴക്കി. 

പന്തിന്റെ നേരെ നിന്ന് എന്താണ് ചെയ്യുന്നതെന്നായി കോഹ് ലി. രണ്ട് കൈയും മലര്‍ത്തി പന്തും നിന്ന് ചിരിച്ചു. ആരാധകര്‍ക്ക് മുന്നിലേക്ക കൗതുകമുണര്‍ത്തി എത്തിയ നിമിഷമായിരുന്നു അത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com