ഒന്നും ചെയ്യരുത്, ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികുടിയപ്പോള്‍ കോഹ് ലി പറഞ്ഞു

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു ക്രീസില്‍ നില്‍ക്കുന്ന കോഹ് ലിക്ക് അടുത്തേക്ക് ആരാധകന്‍ പാഞ്ഞടുത്തത്
ഒന്നും ചെയ്യരുത്, ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികുടിയപ്പോള്‍ കോഹ് ലി പറഞ്ഞു

സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ധോനിയുടെ ആരാധകരായിരുന്നു ഐപിഎല്‍ തുടങ്ങിയ പാടെ ഗ്രൗണ്ടിലേക്ക് ചാടിക്കടന്ന് എത്തിക്കൊണ്ടിരുന്നത്. പിന്നാലെ രഹാനെയുടെ ആരാധകനുമെത്തി. ഇപ്പോഴിതാ കോഹ് ലിയുടെ കാലില്‍ വീണിരിക്കുകയാണ് മറ്റൊരു ആരാധകന്‍. 

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് എതിരായ മത്സരത്തിന് ഇടയിലായിരുന്നു ക്രീസില്‍ നില്‍ക്കുന്ന കോഹ് ലിക്ക് അടുത്തേക്ക് ആരാധകന്‍ പാഞ്ഞടുത്തത്. എതിര്‍ ടീമിന് വേണ്ടിയാണ് കളിക്കുന്നത് എങ്കിലും വലിയ ആരാധക പിന്തുണയായിരുന്നു കോഹ് ലിക്ക് ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ ലഭിച്ചത്. 

ക്രീസിലേക്ക് ഓടിയെത്തി കോഹ് ലിയുടെ കാലിലേക്ക് വീണ ആരാധകന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒടിയെത്തുന്നതിന് മുന്‍പ് കോഹ് ലിക്കൊപ്പം ഒരു സെല്‍ഫിയും ഒപ്പിച്ചു. ചിരിയോടെയായിരുന്നു കോഹ് ലി തന്റെ അടുത്തേക്കെത്തിയ ആരാധകനെ നേരിട്ടത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ തിരികെ കൊണ്ടുപോകുമ്പോള്‍ ഒന്നും ചെയ്യരുതെന്ന് കോഹ് ലി ആവശ്യപ്പെടുന്നതും കാണാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com