വാട്‌സന്റെ ആ ഏറായിരുന്നു ചെന്നൈയെ തോല്‍പ്പിച്ചത്; ക്ഷുഭിതനായതില്‍ ധോനിയെ കുറ്റം പറയാനാവില്ല

അവസാന നിമിഷം ജോസ് ബട്ട്‌ലറിലൂടെ രാജസ്ഥാന്‍ ജയം പിടിച്ചപ്പോള്‍ നമ്മള്‍ ഇതുവരെ കണ്ട ശാന്തത ധോനിയുടെ മുഖത്തുണ്ടായിരുന്നില്ല
വാട്‌സന്റെ ആ ഏറായിരുന്നു ചെന്നൈയെ തോല്‍പ്പിച്ചത്; ക്ഷുഭിതനായതില്‍ ധോനിയെ കുറ്റം പറയാനാവില്ല

കൂറ്റന്‍ തോല്‍വിയിലേക്ക് ടീം വീണാല്‍ പോലും കളിക്കളത്തില്‍ ആ സമയം ധോനിയുടെ ശാന്ത സ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടാവാറില്ല. എന്നാല്‍ രാജസ്ഥാനെതിരെ അങ്ങിനെയായിരുന്നില്ല. അവസാന നിമിഷം ജോസ് ബട്ട്‌ലറിലൂടെ രാജസ്ഥാന്‍ ജയം പിടിച്ചപ്പോള്‍ നമ്മള്‍ ഇതുവരെ കണ്ട ശാന്തത ധോനിയുടെ മുഖത്തുണ്ടായിരുന്നില്ല. 

രാജസ്ഥാന്‍ വിജയ റണ്‍ കണ്ടെത്തിയ ബോളിലെ വാട്‌സന്റെ ഡയറക്റ്റ് ഹിറ്റ് ലക്ഷ്യമാക്കിയ ത്രോയാണ് ധോനിയുടെ ശാന്തത കളഞ്ഞതെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ടൈംസിലെ തന്റെ കോളത്തിലായിരുന്നു ഗവാസ്‌കര്‍ ധോനിയുടെ ശാന്തത വിടാനുണ്ടായ സാഹചര്യത്തെ വിലയിരുത്തിയത്. 

റണ്‍ ഔട്ടിനുള്ള സാധ്യത അവിടെ ഉണ്ടായിരുന്നില്ല. അവിടെയാണ് വാട്‌സന്‍ ഡയറക്ട് ഹിറ്റിന് ശ്രമിച്ചത്. രണ്ട് ബോളില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന സാഹചര്യമായിരുന്നു അപ്പോള്‍. ബട്ട്‌ലര്‍ സിംഗിള്‍ എടുത്തിരുന്നു എങ്കില്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്രീസിലേക്ക് പുതിയതായി എത്തിയ താരമാകുമായിരുന്നു അവസാന ബോള്‍ നേരിടുക. 

ആ ഇന്നിങ്‌സില്‍ ആ താരം ബോള്‍ നേരിട്ടിട്ടില്ല എന്നതിന് പുറമെ, കഴിഞ്ഞ രണ്ട് കളികളിലും നേരിട്ട ആദ്യ പന്തില്‍ തന്നെ അദ്ദേഹം പുറത്താകുകയും ചെയ്തിരുന്നു. ഇങ്ങനെ ചെന്നൈയ്ക്ക് പ്രതീക്ഷയുള്ളിടത്ത് നിന്നായിരുന്നു വാട്‌സന്‍ അനാവശ്യ ത്രോയിലൂടെ എക്‌സ്ട്രാ റണ്‍സ് കൂടി അനുവദിച്ച് രാജസ്ഥാന് ജയം നേടിക്കൊടുത്തതെന്ന് ഗവാസ്‌കര്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com