'ഇത് എന്റെ നായകനുള്ളതാണ്'; ദിനേശ് കാര്‍ത്തിക്കിന് സ്‌പെഷ്യല്‍ സന്ദേശവുമായി കിങ് ഖാന്‍

മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകുമോ എന്ന് പേടിച്ചിരുന്നു.അടുത്ത മാച്ചില്‍ പഞ്ചാബിനെ പരാജയപ്പെടുത്തി തിരിച്ചെത്തിയതോടെ ടീം വീണ്ടും പ്രതീക്ഷ നിലനിര്‍ത്തി
'ഇത് എന്റെ നായകനുള്ളതാണ്'; ദിനേശ് കാര്‍ത്തിക്കിന് സ്‌പെഷ്യല്‍ സന്ദേശവുമായി കിങ് ഖാന്‍

ഴിഞ്ഞ ആഴ്ച നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സിനോട് തന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെട്ടതിന്റെ കലിപ്പിലായിരുന്നു ടീമിന്റെ സഹഉടമയായ ഷാരുഖ് ഖാന്‍. ടീം പരാജയപ്പെട്ടതിന്റെ നിരാശ ടീം അംഗങ്ങളോട് കിങ് ഖാന്‍ പ്രകടിപ്പിച്ചതുമാണ്. അതുകൊണ്ടാകാം കിങ്‌സ് ഇലവന്‍ പഞ്ചാബിനോടൊപ്പമുള്ള സുപ്രധാന മത്സരത്തില്‍ കൊല്‍ക്കത്ത വിജയം നേടിയത്. തന്റെ ടീം വിജയിച്ചതോടെ വലിയ സന്തോഷത്തിലാണ് ഷാരുഖ് ഖാന്‍. വിജയത്തിന്റെ സന്തോഷത്തില്‍ ട്വിറ്ററിലൂടെ ടീം ക്യാപ്റ്റനായ ദിനേശ് കാര്‍ത്തിക്കിനായി സ്‌പെഷ്യല്‍ മെസേജ് അയച്ചിരിക്കുകയാണ് ഷാരുഖ്.

നിറഞ്ഞ ചിരിയുമായി നില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. ഈ ചിരി ദിനേശ് കാര്‍ത്തിക്കിനുള്ളതാണ് എന്ന് പറഞ്ഞാണ് ഷാരുഖിന്റെ പോസ്റ്റ്. ഈഡന്‍ ഗാര്‍ഡനില്‍ മുംബൈ ഇന്ത്യന്‍സിനോടുള്ള കളിയില്‍ പരാജയപ്പെട്ട് നിരാശനായി നില്‍ക്കുമ്പോള്‍ എന്റെ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് എന്നോട് ചിരിക്കാന്‍ പറഞ്ഞിരുന്നു. ഈ ചിത്രം അദ്ദേഹത്തിനുള്ളതാണ്. ഷാരുഖ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു. 

മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകുമോ എന്ന് പേടിച്ചിരുന്നു. എന്നാല്‍ അടുത്ത മാച്ചില്‍ പഞ്ചാബിനെ പരാജയപ്പെടുത്തി തിരിച്ചെത്തിയതോടെ ടീം വീണ്ടും പ്രതീക്ഷ നിലനിര്‍ത്തി. മികച്ച ബീറ്റിംഗ് പുറത്തെടുത്തതാണ് ടീമിനെ വിജയിപ്പിച്ചത്. 36 ബോളില്‍ നിന്ന് 75 റണ്‍സെടുത്ത സുനില്‍ നരെയ്‌നും 23 ബോളില്‍ നിന്ന് അര്‍ധസെഞ്ച്വറി നേടിയ ദിനേശ് കാര്‍ത്തിക്കും ടീമിനെ മികച്ച ടോട്ടലിലേക്ക് എത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com