'സഞ്ജു അടുത്ത സൂപ്പര്‍താരം';  ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്തി ഷെയ്ന്‍ വോണ്‍

'സഞ്ജു അടുത്ത സൂപ്പര്‍താരം';  ഇന്ത്യന്‍ യുവതാരങ്ങളെ പുകഴ്ത്തി ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പായി ഐപിഎല്ലിലെ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് വോണിന്റെ പോസ്റ്റ്

മുംബൈ: യുവതാരങ്ങളായ സഞ്ജു സാംസണിനേയും ഋഷഭ് പന്തിനേയും പുകഴ്ത്തി ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയ്ന്‍ വോണ്‍. ഇരുവരും അടുത്ത സൂപ്പര്‍താരങ്ങളാണെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വോണ്‍ പറഞ്ഞത്. ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായ അദ്ദേഹത്തിന്റെ അവസാനത്തെ മത്സരമാണ് ഇന്നലെ മുംബൈയ്‌ക്കെതിരേ നടന്നത്. ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നതിന് മുന്‍പായി ഐപിഎല്ലിലെ ഈ സീസണിലെ ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് വോണിന്റെ പോസ്റ്റ്. 

ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ ചിത്രവും അദ്ദേഹം പോസ്റ്റില്‍ ഉള്‍പ്പെടുപത്തിയിട്ടുണ്ട്. റിഷഭ് പന്തിനെപ്പോലെ സഞ്ജു സാംസണും അടുത്ത ഇന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ബാറ്റ്‌സ്മാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോ റൂട്ട് എന്നിവരെയും വോണ്‍ പ്രശംസിക്കുന്നുണ്ട്. ജോഫ്രെ ആര്‍ച്ചര്‍ ലോകത്തെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാകുമെന്നും വോണ്‍ പ്രവചിക്കുന്നു. ഷോര്‍ട്ട് ഓള്‍റൗണ്ടറെന്ന നിലയില്‍ ഓസ്‌ട്രേലിയന്‍ ടീമിന് മുതല്‍ക്കൂട്ടാണെന്നും വോണ്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

ഇന്നലെ നടന്ന സുപ്രധാന മത്സരത്തില്‍ മുംബൈയ്‌ക്കെതിരേ രാജസ്ഥാന്‍ ഏഴ് വിക്കറ്റ് ജയം നേടിയിരുന്നു. ജോസ് ബട്ട്‌ലറുടെ മികവിലായിരുന്നു വിജയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com