പാക്കിസ്ഥാനെ വിരട്ടി അയര്‍ലാന്‍ഡ്; ഒബ്രിയന്‍ ടീമിനെ തിരികെ കൊണ്ടുവന്നത് ചരിത്രം തീര്‍ത്ത് 

കെവിന്‍ ഒബ്രിയനിന്റെ സെഞ്ചുറിയായിരുന്നു അയര്‍ലാന്‍ഡിന്റെ ആദ്യ ടെസ്റ്റ് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്
പാക്കിസ്ഥാനെ വിരട്ടി അയര്‍ലാന്‍ഡ്; ഒബ്രിയന്‍ ടീമിനെ തിരികെ കൊണ്ടുവന്നത് ചരിത്രം തീര്‍ത്ത് 

ആദ്യ ടെസ്റ്റ് ജയിക്കുക എന്ന സാധ്യത അയര്‍ലാന്‍ഡിന് മുന്നിലില്ല. എല്ലാല്‍ സമനില സ്വന്തമാക്കി ചരിത്ര നേട്ടത്തിലേക്ക് കുതിക്കാന്‍ ആദ്യമായി ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന അയര്‍ലാന്‍ഡിന് സാധിച്ചേക്കും. പാക്കിസ്ഥാനെതിരായ ടെസ്റ്റ് അവസാന ദിനത്തിലേക്ക് കടക്കവെയാണ് സമനില സാധ്യത അയര്‍ലാന്‍ഡിന് മുന്നില്‍ തെളിയുന്നത്. 

നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 139 റണ്‍സിന്റെ ലീഡാണ് അയര്‍ലാന്‍ഡിനുള്ളത്. മൂന്ന് വിക്കറ്റ് മാത്രമാണ് കയ്യിലുള്ളതെങ്കിലും നാലാം ദിനത്തിലെ രണ്ട് സെഷനുകളിലായി മൂന്ന് വിക്കറ്റ് മാത്രമാണ് അയര്‍ലാന്‍ഡ് നഷ്ടപ്പെടുത്തിയിരിക്കുന്നത് എന്നത് അയര്‍ലാന്‍ഡിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്. 

കെവിന്‍ ഒബ്രിയനിന്റെ സെഞ്ചുറിയായിരുന്നു അയര്‍ലാന്‍ഡിന്റെ ആദ്യ ടെസ്റ്റ് തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. അയര്‍ലാന്‍ഡിന് വേണ്ടി ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ താരമായ ഒബ്രിയന്‍ 118 റണ്‍സുമായി ഇപ്പോഴും ക്രീസിലുണ്ട്. ഏഴാം വിക്കറ്റില്‍ സ്റ്റുവര്‍ട്ട് തോംപ്‌സനുമായി ചേര്‍ച്ച് 114 റണ്‍സിന്റെ കൂട്ടുകെട്ടായിരുന്നു ഒബ്രിയന്‍ തീര്‍ത്തത്. 

ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലാന്‍ഡ് 130 റണ്‍സിന് ഒന്നാം ഇന്നിങ്‌സിന് ഓള്‍ ഔട്ട് ആയി. ഇന്നിങ്‌സ് തോല്‍വി നേരിട്ടിടത്ത് നിന്നായിരുന്നു അയര്‍ലാന്‍ഡിന്റെ തിരിച്ചു വരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com