അര്‍ധ രാത്രിയില്‍ അവരൊത്തു കൂടി; ചിന്ന തലയ്ക്കും കുഞ്ഞു ഗ്രേസിയയ്ക്കും വേണ്ടി

ഗ്രേസിയ കേക്ക് മുറിക്കുമ്പോള്‍ ഹാപ്പി ബെര്‍ത്ത്‌ഡേ പാടാന്‍ നായകന്‍ ധോനി ഉള്‍പ്പെടെയുള്ള താരങ്ങളും എത്തി
അര്‍ധ രാത്രിയില്‍ അവരൊത്തു കൂടി; ചിന്ന തലയ്ക്കും കുഞ്ഞു ഗ്രേസിയയ്ക്കും വേണ്ടി

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്നലെ ഒരു ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നു. ചിന്ന തലയുടെ മകള്‍ ഗ്രേസിയയുടെ ജന്മദിനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാമ്പ് ആഘോഷമാക്കിയത്. 

ഗ്രേസിയ കേക്ക് മുറിക്കുമ്പോള്‍ ഹാപ്പി ബെര്‍ത്ത്‌ഡേ പാടാന്‍ നായകന്‍ ധോനി ഉള്‍പ്പെടെയുള്ള താരങ്ങളും എത്തി. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു ജന്മദിനാഘോഷങ്ങള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഗ്രേസിയയുടെ ജന്മദിനാഘോഷങ്ങളുടെ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. 

ഗ്രേസിയയുടെ ജന്മദിനത്തിന് മുന്‍പ് ഞായറാഴ്ച തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ചെന്നൈ പ്ലേഓഫിലേക്ക് യോഗ്യത നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com