നെയ്മര്‍ റയലിലേക്ക് ചേക്കേറിയാല്‍ പ്രശ്‌നം മുഴുവന്‍ ബാഴ്‌സയ്ക്ക്; തുറന്നു പ്രതികരിച്ച് മെസി

നെയ്മര്‍ റയലിലേക്ക് ചേക്കേറിയാല്‍ അത് ബാഴ്‌സയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് മെസി നല്‍കുന്നത്
നെയ്മര്‍ റയലിലേക്ക് ചേക്കേറിയാല്‍ പ്രശ്‌നം മുഴുവന്‍ ബാഴ്‌സയ്ക്ക്; തുറന്നു പ്രതികരിച്ച് മെസി

പിഎസ്ജിയില്‍ നിന്നും ഇനി വരുന്ന ട്രാന്‍സ്ഫര്‍ വിപണിയില്‍ റയല്‍ മാഡ്രിഡിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായി വരികയാണ്. നെയ്മറിന്റെ റയല്‍ പ്രവേശനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മെസി. 

നെയ്മര്‍ റയലിലേക്ക് ചേക്കേറിയാല്‍ അത് ബാഴ്‌സയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് മെസി നല്‍കുന്നത്. നെയ്മറുമായുള്ള എല്ലാം ബന്ധപ്പെട്ടിരിക്കുന്നത് ബാഴ്‌സയുമായിട്ടാണ്. നെയ്മര്‍ ബെര്‍നാബ്യൂവിലേക്ക് ചേക്കേറിയാല്‍ അത് ബാഴ്‌സയ്ക്ക് പ്രഹരമാക്കും എന്നതിന് പുറമെ റയല്‍ ഇപ്പോഴുള്ളതിനേക്കാള്‍ ശക്തമാവുകയും ചെയ്യും. 

റയലിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് നെയ്മറുമായി സംസാരിച്ചിരുന്നുവെന്നും മെസി വ്യക്തമാക്കുന്നു. എന്നാല്‍ റയലിലേക്ക് പോകുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത് എന്ന് നെയ്മറോട് പറഞ്ഞില്ലേ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മെസിയുടെ മറുപടി. ഞാന്‍ എന്താണ് ചിന്തിക്കുന്നത് എന്ന് നെയ്മര്‍ക്ക് അറിയാം. ഞാന്‍ അവനോട് പറഞ്ഞു കഴിഞ്ഞുവെന്നും മെസി പറയുന്നു. 

ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയ്ക്കായിരുന്നു നെയ്മര്‍ ബാഴ്‌സയില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പിഎസ്ജിയിലേക്ക പോയത്. എന്നാല്‍ പിഎസ്ജിയില്‍ തുടക്കം മുതലേ നെയ്മര്‍ക്ക് താളപ്പിഴകള്‍ എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. 

പിഎസ്ജിയില്‍ നിന്നും റയലിലേക്ക് നെയ്മര്‍ മാറുമെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ നെയ്മറെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത സീസണില്‍ പിഎസ്ജിക്ക് വേണ്ടി നെയ്മര്‍ 2000 ശതമാനവും പ്രയത്‌നിക്കും എന്നായിരുന്നു പിഎസ്ജി പരിശീലകന്‍ ഉനെ എമ്‌റിയുടെ വാക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com