ഐപിഎല്ലിലെ ഓസ്‌ട്രേലിയന്‍ പരിശീലകര്‍ക്കെതിരെ കളിക്കാര്‍; രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ് ടീമുകളില്‍ പ്രശ്‌നം

സ്‌റ്റോയിനിസിന് പകരം ഡേവിഡ് മില്ലറിന് പ്ലേയിങ് ഇലവനില്‍ ഇടം നല്‍കണം എന്ന വാദമായിരുന്നു ശക്തമായി ഉയര്‍ന്നിരുന്നത്
ഐപിഎല്ലിലെ ഓസ്‌ട്രേലിയന്‍ പരിശീലകര്‍ക്കെതിരെ കളിക്കാര്‍; രാജസ്ഥാന്‍, ഡല്‍ഹി, പഞ്ചാബ് ടീമുകളില്‍ പ്രശ്‌നം

പ്ലേഓഫ് കടക്കുക ലക്ഷ്യം വെച്ച് അഞ്ച് ടീമുകള്‍ രണ്ടും കല്‍പ്പിച്ചിറങ്ങിയതോടെ ഐപിഎല്ലില്‍ പോരൊട്ടം പൊടിപൊടിക്കുകയാണ്.  അതിനിടയില്‍ ഐപിഎല്ലിന്റെ ഭാഗമായിരിക്കുന്ന ഓസ്‌ട്രേലിയന്‍ പരിശീലകര്‍ക്കെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത്. 

സ്മിത്തിന്റെ ആരോപണത്തെ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ സമി പിന്തുണയ്ക്കുകയും ചെയ്തു. ഐപിഎല്ലില്‍ തങ്ങളുടെ ടീമില്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക്, അവര്‍ മോശം പ്രകടനമാണ് നടത്തുന്നത് എങ്കില്‍ പോലും വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നുവെന്നാണ് ഓസീസ് പരീശിലകരെ വിമര്‍ശിച്ച് സമിയും സ്മിത്തും ഉന്നയിക്കുന്ന ആരോപണം. 

പ്ലേയിങ് ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ ഓസീസ് താരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു എന്നതാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ പഞ്ചാബിന്റെ മത്സരത്തില്‍ മുജീബ് റഹ്മാന് കളിക്കാന്‍ സാധിക്കാതെ വന്നതോടെ സ്‌റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു ബ്രാഡ് ഹോഡ്ജ്. എന്നാല്‍ സ്‌റ്റോയിനിസിന് പകരം ഡേവിഡ് മില്ലറിന് പ്ലേയിങ് ഇലവനില്‍ ഇടം നല്‍കണം എന്ന വാദമായിരുന്നു ശക്തമായി ഉയര്‍ന്നിരുന്നത്. 

ഡേവിഡ് മില്ലറിനെ ഒഴിവാക്കി ഓസ്‌ട്രേലിയന്‍ താരം സ്‌റ്റോയിനിസിന് അവസരം നല്‍കി ബ്രാഡ് ഹോഡ്ജിന്റെ നടപടിയെ വിമര്‍ശിച്ച് ഡെയില്‍ സ്റ്റെയിനും രംഗത്തെത്തിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലും സമാനമായ സംഭവമുണ്ടായി. നിരവധി തവണ പരാജയപ്പെട്ടിട്ടും ഡാര്‍സി ഷോര്‍ട്ടിന് പ്ലേയിങ് ഇലവനില്‍ ഷെയിന്‍ വോണ്‍ ഇടം കണ്ടെത്തി കൊടുത്തു. 

ഡല്‍ഹി ഡെയര്‍ഡെവിള്‍സില്‍ മാക്‌സ്വെല്ലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയെന്നതാണ് പോണ്ടിങ്ങിനെതിരായ ആരോപണത്തിലേക്ക് എത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com