ഇനി തീപാറുന്ന അഞ്ച് കളികള്‍, കച്ചമുറുക്കുന്നത് അഞ്ച് ടീമുകള്‍, മുന്നിലുള്ളത് രണ്ടേ രണ്ട് സ്‌പോട്ട്‌

ടീമുകള്‍ക്ക് ഇനിയുള്ള സാധ്യതകള്‍ നോക്കാം...
ഇനി തീപാറുന്ന അഞ്ച് കളികള്‍, കച്ചമുറുക്കുന്നത് അഞ്ച് ടീമുകള്‍, മുന്നിലുള്ളത് രണ്ടേ രണ്ട് സ്‌പോട്ട്‌

അഞ്ച് കളി, നാല് ടീമുകള്‍ രണ്ട് സ്ഥാനം

തുടര്‍ തോല്‍വികളില്‍ വലഞ്ഞിടത്ത് നിന്നാണ് പോയിന്റ് ടേബിളിലെ അഞ്ചാം സ്ഥാനത്തേക്ക് കോഹ് ലിയും സംഘവും കുതിച്ചത്. അതോടെ പ്ലേഓഫിലേക്കുള്ള പോരാട്ടം കനത്തു. ഇനി ബാക്കിയുള്ളതാകട്ടെ അഞ്ച് കളികള്‍. പ്ലേഓഫ് ലക്ഷ്യമാക്കിയുള്ള ടീമുകള്‍ അഞ്ച്..പ്ലേഓഫ് സ്ഥാനം രണ്ട്...

ടീമുകള്‍ക്ക് ഇനിയുള്ള സാധ്യതകള്‍ നോക്കാം...

കൊല്‍ക്കത്ത

കളികള്‍ 12, ജയം-6, തോല്‍വി-6, പോയിന്റ്-14 എന്‍ആര്‍ആര്‍ -0.091

ശനിയാഴ്ചത്തെ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ കൊല്‍ക്കത്തയ്ക്ക 16 പോയിന്റോടെ പ്ലേഓഫിലേക്ക് യോഗ്യത നേടാം. തോല്‍ക്കുകയാണ് എങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റേയും ബാംഗ്ലൂരിന്റേയും തോല്‍വിക്കായി ദിനേശ് കാര്‍ത്തിക്കും സംഘവും കാത്തിരിക്കണം. രാജസ്ഥാനേക്കാളും, പഞ്ചാബിനേക്കാളും നെറ്റ് റണ്‍റേറ്റ് കൂടുതലാണ് എന്നത് കൊല്‍ക്കത്തയ്ക്ക് മുന്‍തൂക്കം നല്‍കുന്നു. 

മുംബൈ ഇന്ത്യന്‍സ്

കളികള്‍ 13 ജയം-6, തോല്‍വി-7 പോയിന്റ് 12, നെറ്റ്‌റണ്‍റേറ്റ് 0.384.

പഞ്ചാബിനെതിരെ നേടിയ നേരിയ മാര്‍ജിനിലെ ജയം അവരുടെ നെറ്റ് റണ്‍റേറ്റ് 0.405ല്‍ നിന്നും 0.384ലേക്ക് കുറച്ചു. അതോടെ രാജസ്ഥാനെതിരായ മത്സരം ജയിച്ചാല്‍ ബാംഗ്ലൂരിന് മുംബൈയെ വെട്ടി പ്ലേഓഫിലേക്ക് കടക്കാം എന്ന് വ്യക്തം. ഞായറാഴ്ച നടക്കുന്ന കളിയില്‍ ഡല്‍ഹിയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമാണ് മുംബൈയ്ക്കുള്ള സാധ്യത തെളിയുക. 

ബാംഗ്ലൂര്‍ 

കളി 12, ജയം-6, തോല്‍വി-7, പോയിന്റ്12 നെറ്റ് റണ്‍റേറ്റ് 0.218.

പ്ലേഓഫിലേക്കുള്ള സാധ്യത ബാംഗ്ലൂര്‍ നിലനിര്‍ത്തി. എന്നാല്‍ രാജസ്ഥാനെതിരായ മത്സരം കൂടി ജയിച്ച് പോയിന്റ് 14ലേക്ക് എത്തിക്കേണ്ടതുണ്ട് കോഹ് ലിക്കും സംഘത്തിനും. പോയിന്റ് 14ലേക്ക് എത്തുമ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും പ്ലേഓഫിലേക്ക് കടക്കേണ്ട ടീമുകളുടെ വിധി നിര്‍ണയിക്കുക. 

രാജസ്ഥാന്‍

കളി-12, ജയം 6, തോല്‍വി-6, പോയിന്റ് 12, നെറ്റ് റണ്‍റേറ്റ് 0.347

ശനിയാഴ്ച ബാംഗ്ലൂരിനെ തോല്‍പ്പിക്കണം എന്നതിന് പുറമെ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹിക്കെതിരെ ജയിക്കുന്നില്ല എന്നത് കൂടി  ഉറപ്പിക്കണം രഹാനേയ്ക്കും സംഘത്തിനും. പഞ്ചാബ് ചെന്നൈയെ തോല്‍പ്പിച്ചാല്‍ പോലും ബാംഗ്ലൂരിനെതിരെ ജയിച്ച് നെറ്റ് റണ്‍റേറ്റില്‍ മുന്നില്‍ നിന്നാല്‍ പഞ്ചാബിന് പകരം രാജസ്ഥാന് പ്ലേഓഫിലേക്ക് കയറാം. ബാംഗ്ലൂരിനെ വലിയ മാര്‍ജിനില്‍ ജയിപ്പിക്കണം എന്നതാണ് രാജസ്ഥാന് മുന്നിലുള്ള വെല്ലുവിളി. 

പഞ്ചാബ്

കളി-12, ജയം 6, തോല്‍വി 6, പോയിന്റ് 12, നെറ്റ് റണ്‍റേറ്റ് 0.3490.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കണം, ബാംഗ്ലൂരിനെ രാജസ്ഥാന്‍ തോല്‍പ്പിക്കണം, ഡെല്‍ഹിയോട് മുംബൈ തോല്‍ക്കണം. ഇങ്ങനെയാണെങ്കില്‍ പഞ്ചാബിനെ പ്ലേഓഫിലേക്ക് കടക്കാം. ചെന്നൈയ്‌ക്കെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബിന് രാജസ്ഥാനേക്കാള്‍ മുന്നിലേക്ക് കയറാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com