ലാലേട്ടാ പാട്ടുമായി ആഘോഷം; പിന്നാലെ ബേസിലിന് ദുരന്തം!

സ്വിമ്മിങ് പൂളില്‍ നിന്നും ലാലേട്ടനെ അനുകരിച്ച് തോളുചരിച്ച് മൂവരുടേയും ചുവട്
ലാലേട്ടാ പാട്ടുമായി ആഘോഷം; പിന്നാലെ ബേസിലിന് ദുരന്തം!

ബേസില്‍ തമ്പിയും സച്ചിന്‍ ബേബിയും ബ്രാത്വെയ്റ്റും ഫാന്‍ ബോയിമാരായി മാറി. മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ സിനിമയിലെ ലാലേട്ട പാട്ടുമായിട്ടായിരുന്നു മൂവരും ലാലേട്ടന്റെ ഫാന്‍ബോയായത്. 

സ്വിമ്മിങ് പൂളില്‍ നിന്നും ലാലേട്ടനെ അനുകരിച്ച് തോളുചരിച്ച് മൂവരുടേയും ചുവട്. പക്ഷേ ഈ പാട്ടുപാടി എത്തിയ മലയാളി താരം ബേസില്‍ തമ്പിക്ക് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തീരെ സുഖകരമായിരുന്നില്ല കാര്യങ്ങള്‍. 

ഒരു ബൗളറും നേടാന്‍ ആഗ്രഹിക്കാത്ത റെക്കോര്‍ഡാണ് ബേസില്‍ തന്റെ പേരില്‍ തീര്‍ത്തത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമായി ബേസിലിനെ മാറ്റുകയായിരുന്നു ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍. നാല് ഓവറില്‍ 70 റണ്‍സാണ് ബേസില്‍ വിട്ടുകൊടുത്തത്. 

2013 മുതല്‍ ഇഷാന്ത് ശര്‍മയാണ് ഈ റെക്കോര്‍ഡും പേറി നടന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നാല് ഓവറില്‍ 66 റണ്‍സായിരുന്നു ഇഷാന്ത് വിട്ടുകൊടുത്തത്. ഹൈദരാബാദിന് വേണ്ടിയായിരുന്നു ഇഷാന്ത് അന്ന് കളിച്ചത്. 65 റണ്‍സ് വഴങ്ങി ഉമേഷ് യാദവും, സന്ദീപ് ശര്‍മയുമുണ്ട് ഇഷാന്തിന് പിന്നില്‍. 

നാല് ഓവറില്‍ 63 റണ്‍സ് വിട്ടുകൊടുത്ത ദിന്‍ഡയാണ് നാലാം സ്ഥാനത്ത്. പുനെ വാരിയേഴ്‌സിന് വേണ്ടി ഇറങ്ങിയ ദിന്‍ഡയെ മുംബൈ ഇന്ത്യന്‍സായിരുന്നു അടിച്ചു പറത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com