സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല, ലോക ഫുട്‌ബോള്‍ കിരീടം ആര് നേടുമെന്നും സ്വിസ് ബാങ്ക് പറയും

ഫുട്‌ബോള്‍ മൈതാനത്തേക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും ലോകം ചുരുങ്ങുന്ന സമയത്ത് ആര് കിരീടം ഉയര്‍ത്തും എന്നതില്‍ പ്രവചനവുമായി ഇക്കൂട്ടര്‍ എത്തും
സാമ്പത്തിക കാര്യങ്ങള്‍ മാത്രമല്ല, ലോക ഫുട്‌ബോള്‍ കിരീടം ആര് നേടുമെന്നും സ്വിസ് ബാങ്ക് പറയും

സാമ്പത്തിക വിദഗ്ധര്‍ തങ്ങളുടെ പ്രവചനങ്ങള്‍ ഏത് മേഖലയിലായിരിക്കും നടത്തുക? എന്ത് ചോദ്യമാണെന്ന് തോന്നും. പക്ഷേ സാമ്പത്തിക കാര്യങ്ങളില്‍ മാത്രമല്ല, ഈ സാമ്പത്തിക വിദഗ്ധര്‍ ഫുട്‌ബോളിലും പ്രവചനം നടത്തും. ഫുട്‌ബോള്‍ മൈതാനത്തേക്ക് ഓരോ നാല് വര്‍ഷം കൂടുമ്പോഴും ലോകം ചുരുങ്ങുന്ന സമയത്ത് ആര് കിരീടം ഉയര്‍ത്തും എന്നതില്‍ പ്രവചനവുമായി ഇക്കൂട്ടര്‍ എത്തും. 

സാമ്പത്തിക മേഖലയിലെ സംശയങ്ങള്‍ക്ക് ഉത്തരവുമായെത്തുന്ന സ്വിസ് ബാങ്ക് യുബിഎസ് ടീമാണ് 2018ലെ ലോക കിരീടം ആര് ഉയര്‍ത്തുമെന്ന് പ്രവചിക്കുന്നത്. സ്വിസ് ബാങ്ക് പ്രവചിക്കുമ്പോള്‍ വിജയി പനാമയോ, ഐസ്ലാന്‍ഡോ ആയിരിക്കും എന്ന് കരുതിയവര്‍ക്കും തെറ്റി. സാമ്പത്തിക വിദഗ്ധര്‍ കാര്യമായി തന്നെയാണ് പ്രവചിക്കുന്നത്.

2014ല്‍ സ്വന്തമാക്കിയ കിരീടം ജര്‍മനി ഈ വര്‍ഷവും വിട്ടുകൊടുക്കില്ല എന്നാണ് സ്വിസ് ബാങ്കിന്റെ പ്രവചനം. 24 ശതമാനം സാധ്യത ജര്‍മനി കപ്പുയര്‍ത്തുന്നതിലാണ്. ജര്‍മനിക്ക് പുറമെ സാധ്യതയുള്ള ടീമുകള്‍ ബ്രസീലും സ്‌പെയ്‌നുമാണെന്നാണ് അവരുടെ പക്ഷം. ജൂലൈ 15ന് ബ്രസീല്‍ കിരീടം ഉയര്‍ത്തുന്നതിനുള്ള സാധ്യത 19.8 ശതമാനവും സ്‌പെയിന്‍ ജയിക്കുന്നതിനുള്ള സാധ്യത 16.1 ശതമാനവുമാണ്. 

ജര്‍മനിക്കും ബ്രസീലിനും കല്ലുകടികളില്ലാത്ത തുടക്കമായിരിക്കും ലോക കപ്പില്‍ ലഭിക്കു. പക്ഷേ സ്‌പെയ്‌നിന്റെ കാര്യം അങ്ങിനെയല്ല. നിലവിലെ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ തോല്‍പ്പിക്കണം സ്‌പെയ്‌നിന് മുന്നോട്ടു പോകാന്‍. 

ആതിഥേയരായ റഷ്യയുടെ സാധ്യതകളും അവര്‍ പ്രവചിക്കുന്നുണ്ട്. റൗണ്ട് 16 വരെ റഷ്യ എത്തിയേക്കാം. സ്‌പെയ്‌നോടോ പോര്‍ച്ചുഗലിനോടോ തോല്‍വി നേരിട്ടാകും റഷ്യയുടെ മടക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com